പ്രളയകാലത്ത് കേരളത്തില്‍ രക്ഷാപവര്‍ത്തനം നടത്തിയ നാവിക സേനയുടെ കമാന്‍ഡര്‍ക്കും ക്യാപ്റ്റനും ഏഷ്യന്‍ ഓഫ് ദ ഇയര്‍ പുരസ്കാരം. വെള്ളപ്പൊക്ക സമയത്ത് പൂര്‍ണ ഗര്‍ഭിണിയെ ഹെലികോപ്ടറില്‍ രക്ഷപെടുത്തിയതാണ് പൈലറ്റ് കമാന്റര്‍ വിജയ് വര്‍മ്മ, ക്യാപ്റ്റന്‍ പൈലറ്റ് പി. രാജ്കുമാര് എന്നിവര്‍ക്ക് അവാര്‍ഡ് ലഭിക്കുവാന്‍ കാരണമായത്.
പിന്നീട് മഹാപ്രളയത്തിന്റെ പ്രതീകാത്മക ചിത്രമായ് പോലും ഇവരുടെ ഈ അതിസാഹസിക പ്രവര്‍ത്തി മാറിയിരുന്നു. കൊച്ചി നഗരത്തിനടുത്ത് വര്‍മ്മ രക്ഷാപ്രവര്ത്തനത്തിലേര്പ്പെട്ടപ്പോഴായിരുന്നു ഗര്‍ഭിണിയായ യുവതിയെ രക്ഷപെടുത്തിയത്.
ആശുപത്രിയിലെത്തിച്ചയുടന്‍ തന്നെ യുവതി കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. കൊച്ചിയില്‍ തന്നെ മറ്റൊരിടത്ത് കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ കുടുങ്ങിയ 26പേരെ അതിസാഹസികമായി രക്ഷിച്ചതിനാണ് ക്യാപ്റ്റന്‍ രാജ്കുമാറിന് പുരസ്കാരം.
സിംഗപ്പൂരിലെ ഇംഗ്ലീഷ് പത്രമായ ദ സ്ട്രൈറ്റ് ടൈംസ് ആണ് പുരസ്കാരം ഏര്‍പ്പെടുത്തിയത്. ഇവരുടെ ഏഴാമത് പുരസ്കാരമാണിത്. ഇതിന് പുറമെ, ഇന്തോനേഷ്യയിലെ സുലാവസിയില് ഭൂകമ്പത്തെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട സിംഗപ്പൂര്‍ പാരാഗ്ലൈഡറായിരുന്ന മരിച്ച നീ ങ്കോങ് ചുങ്, തായ്ലാന്‍ഡിലെ ഗുഹയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍, ഇന്തോനേഷ്യന്‍ ദുരന്തനിവാരണ വിഭാഗം വക്താവ് സുതോപോ പുര്‍വോ എന്ഗോരോ എന്നിവര്‍ക്കും പുരസ്കാരങ്ങളുണ്ട്.