കോവിഡ് രാജ്യത്ത് പിടിമുറുക്കിയതിനെത്തുടര്‍ന്ന് ഒട്ടുമിക്ക കമ്പനികളും ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ജീവനക്കാരെ പിരിച്ചു വിടുകയോ ചെയ്യുകയാണ്. മാത്രമല്ല ഒരൊറ്റ കമ്പനിപോലും ജീവനക്കാരുടെ ശമ്പളം കൂട്ടുന്നില്ലെന്നതും വസ്തുതയാണ്.
എന്നാല്‍ ഈ അവസരത്തിലാണ് ഏഷ്യന്‍ പെയിന്റ്സ് രാജ്യത്തിനെന്നല്ല ലോകത്തിനു തന്നെ മാതൃകയാകുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ പെയിന്റ് നിര്‍മ്മാതാക്കളായ ഏഷ്യന്‍ പെയിന്റ്സ് ജീവനക്കാരുടെ മനോവീര്യം കൂട്ടാന്‍ ശമ്പളം വര്‍ദ്ധിപ്പിച്ചതായാണ് എക്കണോമിക് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വിപണന ശൃംഖലയില്‍ നല്കുന്ന സഹായങ്ങളുടെ കൂട്ടത്തില്‍ ആശുപത്രി, ഇന്‍ഷുറന്‍സ്, പാര്‍ട്ണര്‍ സ്റ്റോറുകള്‍ക്കുള്ള പൂര്‍ണ്ണ ശുചിത്വ സൗകര്യങ്ങള്‍, നേരിട്ടുള്ള ധന പിന്തുണ എന്നിവ ഉള്‍പ്പെടുന്നു.
ഏഷ്യന്‍ പെയിന്റ്സ് കരാറുകാരുടെ അക്കൗണ്ടിലേക്ക് 40 കോടി രൂപയും ട്രാന്‍സ്ഫര്‍ ചെയ്തു.
കേന്ദ്ര, സംസ്ഥാന കോവിഡ് 19 ദുരിതാശ്വാസ ഫണ്ടുകള്‍ക്കായി കമ്പനി 35 കോടി രൂപ സംഭാവന ചെയ്തു.
വൈറസിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തെ സഹായിക്കുന്നതിന് കമ്പനി സാനിറ്റൈസറുകളും നിര്‍മ്മിക്കുന്നുണ്ട്. ഏഷ്യന്‍ പെയിന്റ്സിന്റെ ഈ നടപടിയെ പുകഴ്ത്തുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.