ന്യൂഡൽഹി: ഏഷ്യൻ ഷോട്ട്ഗണ്‍ ചാന്പ്യൻഷിപ്പിൽ ഡബിൾട്രാപ്പ് ജൂണിയർ പോരാട്ടത്തിൽ ഇന്ത്യയുടെ അൻഗത് ബജ്വയ്ക്ക് റിക്കാർഡ് സ്വർണം. ലോക റിക്കാർഡ് കുറിച്ചാണ് ഇന്ത്യൻ യുവതാരം സ്വർണം കരസ്ഥമാക്കിയത്. ഫൈനലിൽ 60/60 ആയിരുന്നു അൻഗതിന്റെ സ്കോർ.
ഏഷ്യൻ ഷൂട്ടിംഗ് ചാന്പ്യൻഷിപ്പിൽ 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ടീം (ജൂണിയർ) ഇനത്തിൽ ഇന്ത്യയുടെ ഇളവേനിൽ വാളരിവൻ – ഹൃഡെ ഹസരിക കൂട്ടുകെട്ടാണ് ലോക റിക്കാർഡ് കുറിച്ച് സ്വർണം കരസ്ഥമാക്കിയത്. ഫൈനലിൽ 502.1 പോയിന്റുമായാണ് ഇന്ത്യൻ സഖ്യം ലോക റിക്കാർഡ് കുറിച്ചത്. ഈയിനത്തിൽ ഇന്ത്യയുടെ അർജുൻ ബബുത – മേഹൂലി ഘോഷ് കൂട്ടുകെട്ട് വെങ്കലവും സ്വന്തമാക്കി. 10 മീറ്റർ എയർ റൈഫിളിൽ ഇളവേനിൽ നേരത്തേ വെങ്കലം കരസ്ഥമാക്കിയിരുന്നു. ദിവ്യൻഷ് സിംഗ് പൻവർ ഈയിനത്തിൽ വെള്ളി നേടി.