മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച താരം പിന്നീട് മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു.
2013-ലാണ് ആസിഫും സമ മസ്‌റീനും വിവാഹിതരായത്. ഇക്കഴിഞ്ഞ മെയ് 26-നാണ് ഇരുവരും ഏഴാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്.
സ്വകാര്യ ചാനലിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത ആസിഫ് അലിയുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
പരിപാടിയില്‍ അവതാരകന്‍ ആസിഫിനോട് ലിപ്പ് ലോക്ക് രംഗങ്ങള്‍ ചെയ്യുന്നതില്‍ പേടി ഉണ്ടോ എന്ന് ചോദിക്കുന്നുണ്ട്.
ഇല്ല എന്ന മറുപടി നല്‍കിയ ശേഷം ജീവിതത്തിലുണ്ടായ ഒരു സംഭവത്തെ കുറിച്ചു ആസിഫ് പറഞ്ഞതിങ്ങനെ. ”സ്‌ക്രിപ്റ്റ് ഡിമാന്‍ഡ് ചെയ്യുന്നുണ്ടെങ്കില്‍ ലിപ്പ് ലോക്ക് സീന്‍ ചെയ്യുന്നതില്‍ ഒരു പ്രശ്‌നവും എനിക്കില്ല. കല്യാണം കഴിഞ്ഞു ആദ്യം റീലീസ് ആകുന്നത് ഹണിബീ എന്ന സിനിമയാണ്.
അതിലെ എല്ലാ സീനുകളെ കുറിച്ചും ഞാന്‍ സമയോട് പറഞ്ഞിരുന്നു. പക്ഷെ ക്ലൈമാക്‌സില്‍ ഭാവനയുമായി ഉള്ള ലിപ്പ് ലോക്കിനെ പറ്റി മാത്രം പറഞ്ഞിട്ടില്ലായിരുന്നു. അതങ്ങനെ ഹാന്‍ഡില്‍ ചെയ്യുമെന്ന് അറിയില്ലായിരുന്നു.
തിയേറ്ററില്‍ പോയി ഈ സീന്‍ എത്താറായപ്പോള്‍ എനിക്ക് ഒരു ചെറിയ നെഞ്ച് വേദന പോലെ. ഈ കിസ്സ് സീന്‍ കഴിഞ്ഞു ഞാന്‍ അവളെ ഒന്ന് നോക്കി. അള്‍ ഞെട്ടി എന്നെത്തന്നെ നോക്കികൊണ്ടിരിക്കുകയായിരുന്നു ‘ ചിരിച്ചു കൊണ്ട് ആസിഫ് പറയുന്നു.