മലയാളത്തിലെ യുവനടന്മാരില് ശ്രദ്ധേയനാണ് ആസിഫ് അലി. ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളികളുടെ മനസ്സില്‍ ഇടംപിടിക്കാനും നടനു കഴിഞ്ഞു.
ആസിഫ് അലിയെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഭാര്യ സമയുടെയും മക്കളുടെയും കൂടെ സന്തുഷ്ടനായി കഴിയുകയാണ് താരം.
നായകനായും വില്ലനായും കൈനിറയെ സിനിമകളുമായി തിരക്കിലാണെങ്കിലും കുടുംബത്തിന് വേണ്ടി സമയം കണ്ടെത്താന്‍ ആസിഫ് ശ്രദ്ധിക്കാറുണ്ട്.
അതേ സമയം വീട്ടിലുണ്ടെങ്കില്‍ കുളിപ്പിക്കുന്നത് മുതല്‍ എല്ലാ കാര്യത്തിനും പിള്ളേര്‍ക്ക് ഡാഡ് മതിയെന്നാണ് ഒരു മാസികയ്ക്കു നല്കിയ അഭിമുഖത്തിലൂടെ ആസിഫിന്റെ ഭാര്യ സമ പറയുന്നത്.
ഭാര്യയെക്കുറിച്ച് ആസിഫ് പറയുന്നതിങ്ങനെ…രണ്ട് ആണ്‍കുട്ടികളുടെ ഇടയിലേക്കല്ല, രണ്ട് തെമ്മാടികളുടെ ഇടയിലേക്കാണ് സമ വന്നതെന്ന് വാപ്പ പറയാറുള്ളത്.
ഞാനും അനിയനും പുറത്ത് പോയാല്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്യുന്നത് വളരെ കുറവാണ്. ഇപ്പോള്‍ എന്നെ കൃത്യമായി ലൊക്കേറ്റ് ചെയ്യുന്നത് സമയാണ്.
അവളറിയാതെ ഞാന്‍ എവിടെയും പോകില്ല. എന്നോട് ചോദിക്കാന്‍ മടിയാണെങ്കില്‍ അനിയന് പോക്കറ്റ് മണി ചോദിക്കുന്നത് ഇത്താത്തയോടാണ്.
അഷ്കറിന് വേണ്ടി പെണ്ണ് നോക്കുകയാണ് അവളിപ്പോള്‍. അതിലും ചേട്ടത്തിയുടെ പവര്‍ വിനിയോഗിക്കുന്നുണ്ട്.
എന്റെ പ്രിയപ്പെട്ടവരെയും സുഹൃത്തുക്കളെയുമെല്ലാം കൂടെ നിര്‍ത്തുന്നത് സമയാണെന്നും ആസിഫ് വ്യക്തമാക്കുന്നു.
ഇത്രയൊക്കെ സിങ്ക് ആയിട്ടും മലബാറിലെ ചില വാക്കുകള്‍ എന്നെ ഇപ്പോഴും കുഴപ്പിക്കും. വിവാഹനിശ്ചയത്തിന് സമയുടെ പപ്പ എനിക്കൊരു വാച്ച് തന്നു.
എന്നിട്ട് കൈയ്യിലേക്ക് നോക്കി വാച്ച് കയ്ക്ക് എന്നൊരു ഡയലോഗ്. വാച്ച് കഴിക്കാനോ, സത്യത്തില്‍ കൈയ്യില്‍ കിടക്കുന്ന വാച്ച് ഊരാനാണ് അദ്ദേഹം പറഞ്ഞതെന്ന് ആസിഫ് വ്യക്തമാക്കുന്നു.