എന്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് ഭാവനയാണ്. നിറത്തിലെ എബിയെയും സോനയെയും പോലെ ഒരുമിച്ച് കളിച്ചു വളർന്നവരെ പോലെയാണ് ഞങ്ങളെക്കുറിച്ച് തോന്നാറുള്ളത്.
ഞാനും ഭാവനയും തമ്മിൽ അങ്ങനെ കാണാറോ സംസാരിക്കാറോ ഇല്ലെങ്കിലും എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് ഭാവന. ശ്രീനാഥ് ഭാസിയെ ഏറ്റവും കൂടുതൽ മനസിലാക്കുന്ന ആൾ ഞാനാണ്.
ഭാസിക്ക് ഭാസിയായി തന്നെ ഇരിക്കാനേ സാധിക്കുകയുള്ളൂ.എല്ലാവർക്കും എല്ലാവരും ഒരുപോലെ ഇരിക്കണം എന്നാണ്. ഒരാൾ നമ്മൾ വിചാരിക്കുന്നതുപോലെ ആയിരിക്കണമെന്ന് വാശിപിടിക്കാൻ കഴിയില്ല.
കാരണം ഭാസി ഭാസിയാണ്. ഭാസിയപ്പോലെ ഭാസി മാത്രമേയുള്ളൂ. ബിടെക് എന്ന ചിത്രം ചെയ്യുമ്പോൾ എന്റെ ജോലിയായിരുന്നു ഭാസിയെ ഷൂട്ടിന് കൊണ്ടുപോവുക എന്നത്.
കാരണം ഭാസി എന്റെ അടുത്ത് മാത്രം ദേഷ്യപ്പെടില്ലെന്ന് ആ ലൊക്കേഷനിൽ എല്ലാവർക്കും അറിയാമായിരുന്നു. വേറെ ആരു വിളിച്ചാലും ഭാസി ചീത്ത വിളിക്കുമായിരുന്നു.
അതേസമയം ഞാൻ റൂമിൽ ചെന്ന് ഭാസിക്കുട്ടാ എന്ന് വിളിച്ചാൽ ഭാസി എന്റെ ഒപ്പം എഴുന്നേറ്റ് ലൊക്കേഷനിലേക്ക് വരും. ഭാസി ശരിക്കും ആളൊരു പാവമാണ്. -ആസിഫ് അലി