എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ സംവിധാനം ചെയ്ത ബെസ്റ്റ് ഓഫ് ലക്ക് എന്ന സിനിമ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമായിരുന്നെന്നും അഭിനയം എന്തെന്ന് പോലുമറിയാത്ത ഏതാനും പിള്ളേര് ചേര്‍ന്ന് കുളമാക്കിയ സിനിമയാണ് അതെന്നുമുള്ള സംവിധായകന് എംഎ നിഷാദിന്റെ വെളിപ്പെടുത്തല്‍ ഏറെ വിവാദമായിരുന്നു. റിമ കല്ലിങ്കല്‍, അര്‍ച്ചന കവി, ആസിഫ് അലി, കൈലാഷ് എന്നിവരായിരുന്നു പ്രസ്തുത സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സംവിധായകന്റെ ആ പ്രസ്താവനയ്ക്ക് പിന്നാലെ ഇപ്പോഴിതാ ആസിഫ് അലിയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റും ചര്‍ച്ചയായിരിക്കുന്നു. തനിക്ക് അഭിനയിക്കാനറിയില്ലെന്ന സംവിധായകന് നിഷാദിന്റെ തുറന്നുപറച്ചിലിനുള്ള പരോക്ഷ മറുപടിയാണ് ആസിഫ് അലിയുടെ പോസ്റ്റെന്നാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ആരാധകര്‍ സംശയിക്കുന്നത്.
അരുണ്‍ കുമാര്‍ അരവിന്ദിന്റെ കാറ്റ് എന്ന സിനിമയിലെ നൂഹ്കണ്ണ് എന്ന കഥാപാത്രത്തിന്റെ ചിത്രമാണ് ആസിഫ് അലി ഷെയര്‍ ചെയ്തത്. പൂര്‍ണതയല്ല, പ്രശ്നം, പരിശ്രമമാണ് പ്രധാനം എന്നായിരുന്നു ആസിഫ് നല്‍കിയിരുന്ന കുറിപ്പ്.