സിനിമ ചെയ്യണമെന്ന ആഗ്രഹത്തില്‍ കാമറ പേടി മാറ്റാന്‍ ഇന്ത്യാവിഷനില്‍ ജോലിക്ക് കയറി. ആ സമയമാണ് ഋതു സിനിമയുടെ ഓഡീഷന് നടന്നത്.
ഓഡീഷന് പോയി സെലക്ഷന് കിട്ടി. വീട്ടുകാര്‍ സമ്മതിക്കാത്തതുകൊണ്ട് കളളം പറഞ്ഞ് സിനിമ ചെയ്യുകയായിരുന്നു. അങ്ങനെ ചിത്രീകരണമൊക്കെ കഴിഞ്ഞ് ഞാനും റിമയും നില്ക്കുന്ന ആദ്യ പോസ്റ്റര്‍ പത്രത്തില്‍ വന്നു.
അപ്പോഴാണ് ഞാന്‍ സിനിമയില്‍ അഭിനയിച്ച കാര്യം വീട്ടുകാര്‍ അറിയുന്നത്. പത്രത്തിലെ പോസ്റ്റര്‍ കണ്ടപ്പോള്‍ ആദ്യം ഉപ്പക്ക് എന്നെ മനസിലായില്ല. ദേ മോനെ പോലെ ഇരിക്കുന്ന വേറൊരാള് എന്നാണ് അന്ന് ഉപ്പ പറഞ്ഞത്.
-ആസിഫ് അലി