ആസിഫലിയോട് നീതിയും അനീതിയും ഒന്നുമില്ല, ആസിഫലിയോട് റോഷാക്ക് ഈ സിനിമയുടെ മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും മനസ് നിറഞ്ഞ സ്നേഹമാണ്. കാരണം ഒരു നടനെ സംബന്ധിച്ച് അയാളുടെ മുഖമാണ് പ്രധാനം.
ആ മുഖം മറച്ച് അഭിനയിക്കാൻ തയാറായ ആളെ മുഖം കൊണ്ട് അഭിനയിച്ച ആൾക്കാരെക്കാൾ കൂടുതൽ നിങ്ങൾ ബഹുമാനിക്കണം. അയാൾക്കൊരു കൈയടി വേറെ കൊടുക്കണം.
മനുഷ്യന്റെ ഏറ്റവും എക്സ്പ്രസീവായ അവയവമാണ് കണ്ണ്. ആസിഫലിയുടെ കണ്ണുകൾ ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. സൂക്ഷിച്ച് നോക്കണം.
ആസിഫലിയുടെ കണ്ണുകളിൽനിന്നാണ് ആസിഫലി ഈ സിനിമയിൽ ഉണ്ടെന്ന് അറിയാത്ത ആളുകൾ തിരിച്ചറിഞ്ഞത്.
അത്രത്തോളം ഒരു നടൻ കണ്ണുകൊണ്ട് ഈ സിനിമയിൽ അഭിനയിച്ചു. ഞങ്ങൾക്ക് എല്ലാവർക്കും മറ്റെല്ലാ അവയവങ്ങളും ഞങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ സഹായിച്ചു. –മമ്മൂട്ടി