ഇത് വളരെ സിംപിൾ ആയിട്ടുള്ള കാര്യമാണ്. നിഖിലയെ വച്ചു ചെയ്ത സിനിമകളെല്ലാം ഹിറ്റാണ്. നിഖില ഡേറ്റ് കൊടുത്താൽ ആ സിനിമയുടെ ബിസിനസ് ഈസിയായി നടക്കും.
അങ്ങനൊരു സാഹചര്യം വരുമ്പോൾ നിഖില എന്നേക്കാളും റോഷനേഷക്കാളും കൂടുതൽ സാലറി മേടിക്കും. അപ്പോൾ ഞാൻ പോയി നിഖിലയ്ക്ക് ഇത്രയും സാലറിയില്ലേ? എനിക്കും അത്ര തന്നെ വേണമെന്നു പറയുന്നതിൽ അർഥമില്ല.
കാരണം നിഖിലയാണ് ആ സിനിമ ബിസിനസ് ചെയ്യുന്നത്. നിഖിലയുടെ ഡേറ്റ്സിന് അനുസരിച്ചാണ് ആ സിനിമ ഷൂട്ട് ചെയ്യുന്നത്. ഞാനും നയൻതാരയും ഒരുമിച്ച് ഒരു സിനിമ ചെയ്താൽ പ്രതിഫലം കൂടുതൽ നയൻതാരയ്ക്ക് ആയിരിക്കും.
കാരണം അവരെ വച്ച് മലയാളത്തിലും തമിഴിലും തെലുങ്കിലും ചിലപ്പോൾ ഹിന്ദിയിൽ വരെ ആ സിനിമയുടെ ബിസിനസ് നടക്കും. ആ ഒരു മാർക്കറ്റാണ് അവരുടെ ശമ്പളം.
അതുകൊണ്ടാണ് അവർ തന്റെ ശമ്പളം എത്രയായിരിക്കണമെന്നു തീരുമാനിക്കുന്നത്. അതുകൊണ്ടുതന്നെ സിനിമയിലെ നടീ നടന്മാരുടെ ശമ്പളത്തിൽ ഈക്വാളിറ്റി വരണമെന്നു പലരും പറയുന്നതിന്റെ കോൺസപ്റ്റ് എനിക്കു മനസിലാവുന്നില്ല. -ആസിഫ് അലി