ലോകം നടുങ്ങിയ ഈ ക്രൂരകൃത്യത്തിന് ചുക്കാന്‍ പിടിച്ചത് വെറും പതിനഞ്ച് വയസ് മാത്രം പ്രായമുളള ബാലന്‍. മുഖ്യപ്രതിയായ അറുപത്തിരണ്ടുകാരനായ സാഞ്ചി റാമിന്റെ മരുമകന്‍. തെമ്മാടി ചെറുക്കനായിരുന്നു അവന്‍. ചെറുപ്പം മുതല്‍ അവന്‍ സൃഷ്ടിച്ച തലവേദനയ്ക്ക് ഒരു കയ്യും കണക്കുമില്ലെന്ന് ബന്ധുക്കള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
ഗുര്‍ജാര്‍ വിഭാഗത്തില്‍പ്പെട്ട ഒരു കൂട്ടം ആളുകളുമായി തല്ല് ഉണ്ടാക്കിയതിന് അടുത്തിടെ പൊലീസിന്റെ പിടിയിലായിരുന്നു ഇവന്‍. ജനവാസ മേഖലയില്‍ മദ്യപിച്ചതിനാണ് ഗുര്‍ജാര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ മകനെ മര്‍ദ്ദിച്ചതെന്ന് അമ്മ പറയുന്നു.
എന്റെ മകന്‍ നേരെ വഴിക്കു നടക്കണമെന്ന് എനിക്ക് താത്പര്യമുണ്ടായിരുന്നു. ഞാന്‍ തന്നെയാണ് അവനെ പൊലീസിന് ഏല്‍പ്പിച്ചു കൊടുത്തത്. അമ്മ അവകാശപ്പെട്ടു. എന്നാല്‍ തന്റെ മകന്‍ ഈ ക്രൂരകൃത്യം ചെയ്തുവെന്ന് സമ്മതിക്കാന്‍ അവര്‍ തയ്യാറായില്ല. പതിനഞ്ച് വയസ് മാത്രം പ്രായമുളള ഈ ബാലനില്‍ മുസ്ലിംകളോട് അടങ്ങാത്ത പക ഉണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
മാസങ്ങള്‍ക്കു മുന്‍പ് നടന്ന സംഘട്ടനവും ഈ വൈരാഗ്യം വര്‍ധിപ്പിച്ചുണ്ടാകാം. അവന്‍ നന്നായി മദ്യപിക്കുകയും പുക വലിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ രാത്രി പുറത്തിറങ്ങാന്‍ ഭയമായിരുന്നു കുറ്റവാളിയായ ബാലന്റെ അടുത്ത ബന്ധു പറയുന്നു.
കുതിരക്കുട്ടി കാട്ടിലുണ്ടെന്ന് പയ്യന്‍മാര്‍ പറഞ്ഞത് വിശ്വസിച്ച പെണ്‍കുട്ടി അവരുടെ പിന്നാലെ പോയി. പക്ഷേ കുറേ ദൂരം ചെന്നപ്പോള്‍ അപകടം മണത്ത കുട്ടി തിരിച്ചോടി. പെണ്‍കുട്ടിയെ ബലമായി പിടിച്ചു നിര്‍ത്തി മാനാര്‍ എന്ന മയക്കുമരുന്ന് നല്‍കി ആദ്യം പീഡിപ്പിച്ചത് ഈ ബാലനാണ്.
കൂട്ടുകാരന്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. സാഞ്ചി റാമിന്റെ മകനും മീററ്റ് സര്‍വകലാശാല വിദ്യാര്‍ഥിയുമായ വിശാലിനെ വിളിച്ച് കാര്യങ്ങള്‍ അവതരിപ്പിച്ചതും വിളിച്ചു വരുത്തിയതും ഈ ബാലനാണ്.
പൊലീസ് സ്റ്റേഷനിലും ആരെയും കൂസാത്ത ഭാവമായിരുന്നു പയ്യന്. ഈ ചെറുപ്രായത്തില്‍ എങ്ങനെയാണ് ഈ കൊടും ക്രുരതയും വിദ്വേഷ്യവും മതസ്പര്‍ദ്ദയും ഈ ബാലനില്‍ ഉറച്ചുവെന്നതിന് ഉത്തരം കണ്ടെത്താന്‍ വിഷമിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.
ബാലന്റെ അമ്മാവന്‍ സാഞ്ചി റാമും 22 വയസുളള ബന്ധുവും പൊലീസിന്റെ പിടിയിലായിരുന്നു. ബകര്‍വാള്‍ എന്ന മുസ്ലിം നാടോടി സമുദായാംഗമായ വയോധികന്റെ വളര്‍ത്തുമകളാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി. തന്റെ രണ്ടു മക്കള്‍ അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് യൂസഫ് 2010 ല്‍ സഹോദരിയുടെ നവജാത ശിശുവിനെ ദത്തെടുക്കുകയായിരുന്നു.