ഹണിബീ ടു വില്‍ അഭിനയിക്കുമ്പോഴാണ് നടി ആക്രമിക്കപ്പെട്ട സംഭവം ഉണ്ടാകുന്നത്. കേട്ടതൊന്നും സത്യമാകല്ലേ എന്നാണ് ആദ്യം പ്രാര്‍ഥിച്ചത്.
അച്ഛന് മരിച്ചതിന്റെ വിഷമം മാറുന്നതിന് മുന്‍പാണ് അവള്‍ക്ക് ഈ അനുഭവം നേരിടേണ്ടതായി വന്നത്. വളരെ അടുത്തുനിന്ന് ആ വേദന അറിഞ്ഞിട്ടുണ്ട്.
നമുക്ക് അടുത്ത് അറിയാവുന്ന ഒരാള്‍ക്ക് സംഭവിക്കുന്നതുവരെ എല്ലാം വെറും വാര്‍ത്തകള്‍ മാത്രമായിരുന്നു.
ഇതൊക്കെ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. നമ്മളൊക്കെ കരുതലെടുക്കണമെന്ന് ചിന്തിച്ച് തുടങ്ങിയത് അതിന് ശേഷമാണ്. -ആസിഫ് അലി