യുവതാരങ്ങളിൽ ശ്രദ്ധേയ താരമാണ്. ആസിഫ് അലി. അദ്ദേഹം ഒരു അഭിമുഖത്തില്‍ പങ്കുവച്ച വാക്കുകൾ ഇപ്പോൾ ശ്രദ്ധേയമാകുകയാണ്.
സിനിമാ ചിത്രീകരണത്തിനിടെ മരണത്തെ മുഖാമുഖം കണ്ട രണ്ട് അവസരങ്ങളെക്കുറിച്ചാണ് നടന് തുറന്നുപറഞ്ഞിരിക്കുന്നത്.
നിര്‍ണായകം എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴുണ്ടായതാണ് ഒരു അനുഭവം. മാതാപിതാക്കളുടെ നിര്‍ബന്ധത്താല്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെത്തുന്നയാളുടെ ക്യാരക്ടറാണ് ആസിഫ് അവതരിപ്പിക്കുന്നത്.
അന്ന് നടന്നതിനെക്കുറിച്ച് നടന് പറയുന്നതിങ്ങനെ: വികെപി, അന്ന് എന്നോട് സ്വിമ്മിംഗ് പൂള് സീന്‍ എടുക്കാന്‍ ഡ്യൂപ് വേണമോയെന്ന് ചോദിച്ചു.
ഒരു സ്വിമ്മിങ് പൂളില്‍ ചാടാന്‍ എനിക്കെന്തിനാണ് ഡ്യൂപ് എന്നാണ് ഞാനപ്പോള്‍ കരുതിയത്. അങ്ങനെ പൂനെ ഡിഫന്‍സ് അക്കാദമിയില്‍ ഷൂട്ടിനെത്തി.
സ്വമ്മിംഗ് പൂളിലേക്ക് ചാടേണ്ടത് മൂന്ന് നില പൊക്കമുള്ള കെട്ടിടത്തിന് പാരലല്‍ ആയുള്ള റാമ്പില്‍ നിന്നാണ്. താഴെ കൂടി നിന്നവര്‍ കൈയടി തുടങ്ങി.
കാമറമാന്‍ ഷെഹ്നാദ് എന്നോട് പറഞ്ഞു, കാമറ റോള്‍ചെയ്ത് വയ്ക്കാം കംഫര്‍ട്ടബിള്‍ ആയെന്ന് തോന്നുമ്പോള്‍ ചാടിക്കോളാന്‍ പറഞ്ഞു.
നമ്മള് പുഴയിലോ നീന്തല്‍ക്കുളത്തിലോ ചാടുന്ന പോലെ ചാടാമെന്ന ചിന്തയിലായിരുന്നു ഞാന്‍. മുകളിലെത്തിയപ്പോഴാണ് ഇന്‍സ്ട്രക്ടര്‍ എന്താണ് ചെയ്യാന്‍ പോകുന്നത്, പ്രിപ്പയേര്‍ഡ് ആണോയെന്ന് എന്നോട് ചോദിച്ചത്.
എന്നിട്ട് അദ്ദേഹം ഹൈറ്റിനെപ്പറ്റിയും ഈ ചാട്ടത്തിന്റെ അപകടത്തെപ്പ റ്റിയുമൊക്കെ പറഞ്ഞു. റാമ്പിന്റെ അറ്റത്തു പോയി താഴേക്ക് നോക്കാതെ സ്ട്രെയിറ്റായിട്ട് നിന്നിട്ട് താഴേക്ക് ചാടണമെന്ന് അദ്ദേഹം പറഞ്ഞു.
റാമ്പില്‍ നിന്ന് അറ്റത്തേക്ക് നടന്നെത്താന്‍ തന്നെ എനിക്ക് 15 മിനിറ്റെടുത്തു. റാമ്പീന്ന് ചാടിയാല്‍ പൂളിലേക്ക് വീഴുമെന്നുപോലും ഉറപ്പില്ല.
ഏതോ ഒരു പോയിന്റില്‍ ഞാന്‍ ചാടി. പക്ഷേ പൂളിന്റെ ആഴമറിയില്ലായിരുന്നു, വെള്ളത്തില്‍ ചാടി താഴേക്ക് പോയി. ചാടിയ അത്രയും ഹൈറ്റ് വെള്ളത്തിന് താഴേക്കുമുണ്ടായിരുന്നു.
താഴെ ചെന്ന് കിട്ടിയ ഒരുസ്ഥലത്ത് കാല് ചവിട്ടി മേലിലേക്ക് പൊങ്ങുകയായിരുന്നു. മേലേക്ക് ചെല്ലുമ്പോള്‍ ഇന്‍സ്ട്രക്ടര്‍ അവിടെ നില്‍ക്കുയായിരുന്നു.
അദ്ദേഹം തന്ന റോപ്പില്‍ പിടിച്ചു, പിന്നെ ആരൊക്കെയോ എന്നെ വലിച്ച് കയറ്റുകയായിരുന്നു.
ഇതുപോലെതന്നെ ഹണി ബീ എന്ന സിനിമയുടെ സമയത്ത് ഓപ്പണിംഗ് സീനില്‍ വെള്ളത്തില്‍ മുങ്ങുന്നതായിരുന്നു ഷൂട്ട് ചെയ്യാനുണ്ടായിരുന്നത്. ഞാനും ഭാവനയും ഒരുമിച്ച് വെള്ളത്തിലേക്ക് ചാടുന്നതാണ് എടുക്കേണ്ടത്.
ഭാവന ചാടില്ലെന്ന് പറഞ്ഞു. അങ്ങനെ ലക്ഷദ്വീപിലെ ഡൈവറായുള്ള ഒരു യുവതിയെ കൊണ്ടുവന്നു. വിഗൊക്കെ വച്ച് ഭാവനയുടെ ഡ്യൂപ്പാക്കി എന്നോടൊപ്പം ചാടാനായി ഒരുക്കി.
ഞങ്ങള്‍ ബോട്ടില്‍ നിന്ന് താഴെക്ക് ചാടി. പക്ഷേ ചാട്ടത്തില്‍ വിഗ് ഊരി ആ യുവതിയുടെ മുഖത്ത് കുടുങ്ങി. അതോടെ അവര്‍ പാനിക്കായി.
വെള്ളത്തില്‍ ഞങ്ങള്‍ സ്ട്രഗിള്‍ ചെയ്യുന്ന ഷോട്ടാണ് ശരിക്കും എടുക്കേണ്ടത്. അതിനാല്‍ ഞങ്ങളുടെ വെപ്രാളം അഭിനയമാണെന്ന് കരുതി,
ആര്‍ക്കും അതിനാല്‍ മനസിലായില്ല. കൈകൊണ്ട് എന്തൊക്കെയോ കാണിച്ചിട്ടും ആര്‍ക്കും മനസിലാകുന്നില്ല. എന്റെ കണ്ണൊക്കെ തള്ളി, ഞാന്‍ ആ കുട്ടിയെ മുറുക്കെ പിടിച്ചു.
ഇതിനിടെ ചിലര്‍ക്ക് ഞങ്ങളുടെ പ്രശ്നം മനസിലായി. അവര്‍ വെള്ളത്തിനടിയിലേക്ക് വന്ന് ഓക്സിജന്‍ തന്ന് ഞങ്ങളെ മുകളിലേക്കു കയറ്റി.
അതിനു ശേഷം ഞാന്‍ സംവിധായകന് ജീനിനെ 15 മിനിറ്റ് ചീത്ത വിളിച്ചു-ആസിഫലി പറഞ്ഞു.
-പിജി