ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന ചിത്രം സർക്കീട്ടിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ലോകമെന്പാടുമുള്ള തിയറ്ററുകളിൽ ചിത്രം മെയ് 8നു എത്തും. ദിവ്യ പ്രഭയാണ് നായിക. താമർ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. അജിത് വിനായകയാണ് ചിത്രത്തിന്റെ നിർമാണം.
കിഷ്കിന്ധാകാണ്ഡം, രേഖാചിത്രം എന്നീ ബ്ലോക്ക്ബസ്റ്റർ സിനിമകൾക്ക് ശേഷം ആസിഫ് നായകനാകുന്ന സർക്കീട്ട് ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. യുഎഇ, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി 40 ദിവസം കൊണ്ടാണ് സർക്കീട്ടിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്.
ദീപക് പറമ്പോള്‍, ബാലതാരം ഓര്ഹാന്, രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടര്‍, സ്വാതിദാസ് പ്രഭു, ഗോപന് അടാട്ട്, സിന്‍സ് ഷാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്.