മറ്റൊരു താരപുത്രൻ കൂടി വെള്ളിത്തിരയിലേക്ക്. യുവതാരം ആസിഫ് അലിയുടെ മൂത്ത പുത്രൻ ആദം അലിയാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. പിതാവിനൊപ്പം തന്നെയാണ് മകനും അഭിനയിക്കുന്നത്. അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്യുന്ന അണ്ടർ വേൾഡ് എന്ന ചിത്രത്തിലാണ് ആസിഫ് അലിക്കൊപ്പം മകനും അഭിനയിക്കുന്നത്.
മകന്റെ വെള്ളിത്തിരയിലേക്കുള്ള രംഗപ്രവേശം ആസിഫ് തന്നെയാണ് പുറംലോകത്തെ അറിയിച്ചത്. മകനുമൊന്നിച്ചുള്ള ചിത്രത്തിന്റെ പോസ്റ്റർ ആസിഫ് അലി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ആസിഫ് അലിക്ക് രണ്ട് മക്കളാണുള്ളത്.
അലി ആഷിഖ് ഡി14 എന്റർടെയിന്റ്മെന്റ്സുമായി ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് ഷിബിൻ ഫ്രാൻസിസ് തിരക്കഥയെഴുതുന്നു. മുകേഷ്, ഫര്ഹാന് ഫാസില്‍, ലാല്‍ ജൂനിയര്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. കാറ്റ് എന്ന ചിത്രത്തിനു ശേഷം അരുൺകുമാർ അരവിന്ദും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രമാണ് അണ്ടർവേൾഡ്.