മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന കുഞ്ഞെൽദോ എന്ന ചിത്രത്തിലെ ആസിഫ് അലിയുടെ മേക്കോവർ ആണ് ഇപ്പോൾ ചലച്ചിത്രപ്രേമികളുടെ ചർച്ചാവിഷയം. പത്തു വയസു കുറഞ്ഞ ലുക്കിലാണ് ചിത്രത്തിൽ ആസിഫ് അലി എത്തുന്നത്. പുതുമുഖം ഗോപിക ഉദയനാണ് ചിത്രത്തിൽ നായികയാകുന്നത്.
സിദ്ധിഖ്, സുധീഷ്, അർജുൻ ഗോപാൽ, നിസ്താർ സേട്ട്, കോട്ടയം പ്രദീപ് തുടങ്ങിയവർ അഭിനയിക്കുന്നു. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സംഗീതം ഷാൻ റഹ്മാൻ.