സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത അസിൻ തിരക്കുകളുടെ ലോകത്തു നിന്നും മാറി കുടുംബകാര്യങ്ങളും മകളുടെ വിശേഷങ്ങളുമൊക്കെ ആസ്വദിക്കുകയാണ് ഇപ്പോൾ.
മകൾ അറിന്റെ വളർച്ചയുടെ ഓരോ ഘട്ടവും സോഷ്യൽ മീഡിയ വഴി അസിൻ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.
മകളുടെ അഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങളാണ് അസിന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്.
‘ അവള്‍ ഞങ്ങളുടെ ജീവിതത്തിന്റെ വെളിച്ചമാണ്. ഇന്ന് അവളുടെ പിറന്നാളാണ്. നിന്നെ ഞങ്ങള്‍ ഒരുപാട് സ്‌നേഹിക്കുന്നു ‘ എന്നാണ് അസിന്‍ ചിത്രത്തിനു താഴെ കുറിച്ചിരിക്കുന്നത്.
അറിനു പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ആരാധകരും പോസ്റ്റിനു താഴെ എത്തിയിട്ടുണ്ട്