മലയാള സിനിമയിലൂടെ അഭിനയം ആരംഭിച്ച് ബോളിവുഡ് സിനിമയിൽ വരെ പ്രതിഭ തെളിയിച്ച അസിനെ ആരും മറക്കില്ല. ബിസിനസുകാരനായ രാഹുൽ ശർമയുമായുള്ള വിവാഹ ശേഷം വെള്ളിത്തിരയിൽ നിന്നും മാറി കുടുംബ ജീവിതത്തിന് പ്രാധാന്യം നൽകുന്ന താരത്തിന്റെ പൊന്നോമന മകൾക്ക് ഒന്നാം പിറന്നാളാണിന്ന്.
അരിൻ എന്നാണ് ഇരുവരുടെയും പെണ്‍കുഞ്ഞിന്റെ പേര്. “തിളങ്ങിയ കണ്ണുകളുള്ള കുഞ്ഞു മാലാഖയെ ഒരു വർഷം മുമ്പാണ് ഞങ്ങൾ ഈ ലോകത്തേക്ക് സ്വാഗതം ചെയ്തത്. അവൾക്കിന്ന് ഒരു വയസായി. സമയം എങ്ങോട്ടാണ് പറന്നു പോകുന്നത്. ഇത്രയും വേഗം നീ എന്തിനാണ് വളരുന്നത്. പിറന്നാൾ ആശംസകൾ അരിൻ’. രാഹുൽ ശർമ അരിന്റെ ചിത്രം പങ്കുവച്ച് ട്വിറ്ററിൽ കുറിച്ചു.