വിവാഹത്തോടെ അഭിനയത്തോട് വിടപറഞ്ഞുവെങ്കിലും നവമാധ്യമങ്ങളിൽ അസിൻ സജീവമാണ്. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങൾ അസിൻ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിത രണ്ടാം പിറന്നാൾ ആഘോഷിക്കുന്ന മകൾ ആരിന്റെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.
നീലനിറത്തിലുള്ള വസ്ത്രം ധരിച്ച് മാലാഖയെ പോലെ അണിഞ്ഞൊരുങ്ങിയ മകളുടെ ചിത്രമാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. നീരളിയുടെ രൂപങ്ങളുള്ള കസ്റ്റമെയ്ഡ് കേക്കാണ് പിറന്നാളിനായി അസിൻ ഒരുക്കിയത്. സിനിമ മേഖലയിലെ നിരവധി പ്രമുഖർ ആരിന് പിറന്നാൾ ആശംസകൾ നൽകി.
മൈക്രോമാക്സ് സഹസ്ഥാപകനായ രാഹുൽ ശർമയെ 2016ലാണ് അസിൻ വിവാഹം ചെയ്യുന്നത്. 2017ലാണ് ആരിന്റെ ജനനം.