നന്ദനം എന്ന രഞ്ജിത് ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിനു മുമ്പ് ഫാസിലിന്റെ കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിന്റെ സ്ക്രീൻ ടെസ്റ്റിൽ പങ്കെടുത്തെങ്കിലും പൃഥ്വിക്ക് സെലക്ഷൻ ലഭിച്ചിരുന്നില്ല.
ഇക്കാര്യം താരം തന്നെ ഒരിക്കൽ പങ്കുവച്ചിരുന്നു. കൈയെത്തും ദൂരത്തിലേക്ക് സ്ക്രീന്‍ ടെസ്റ്റിനായി സംവിധായകന് ഫാസിലിന്റെ വീട്ടില്‍ പോയപ്പോള്‍ അന്ന് തന്റെ കൂടെ കോ ആക്ടറായി ഒരു ഒമ്പതാം ക്ലാസുകാരിയും ഉണ്ടായിരുന്നുവെന്നും അത് അസിന് തോട്ടുങ്കല്‍ ആയിരുന്നുവെന്നും പൃഥ്വി പറഞ്ഞു.
പിന്നീട് തെന്നിന്ത്യന്‍ സൂപ്പര്‍ നായികയായ അസിനുമൊത്താണ് അന്ന് പൃഥ്വി അഭിനയിച്ചത്.
എന്നാല്‍ ആ സ്ക്രീന്‍ ടെസ്റ്റില്‍ താരത്തിന് സെലക്ഷന് നേടാനായില്ല. സ്ക്രീന്‍ ടെസ്റ്റ് കഴിഞ്ഞതിന് ശേഷം ഈ സിനിമയല്ല നിനക്ക് ചേരുന്നതെന്നും നീ ഒരു ആക്ഷന്‍ പടത്തിലാണ് അഭിനയിക്കേണ്ടതെന്നും ഫാസില്‍ തന്നോട് പറഞ്ഞുവെന്നും പൃഥ്വി പറഞ്ഞു.
സ്ക്രീന്‍ ടെസ്റ്റിന് ശേഷം താരം ഓസ്ട്രേലിയയിലേക്ക് പോവുകയായിരുന്നു.