സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് അസ്ല മാര്‍ലി എന്ന ഹില. ആളുകള്‍ പൊതുവെ തുറന്നു പറയാന്‍ മടികാണിക്കുന്ന ലൈംഗികകാര്യങ്ങള്‍ ശാസ്ത്രീയമായ രീതിയില്‍ വിശദീകരിച്ചാണ് അസ്ല ശ്രദ്ധേയയായത്.
കൈവിട്ടുപോയ ജീവിതം തിരികെ പിടിച്ചത് യൂട്യൂബിലൂടെയായിരുന്നെന്ന് ഹില തന്നെ പറഞ്ഞിരുന്നു. കാമറ പോലും ഫേസ് ചെയ്യാത്ത ആളായിരുന്നു.
കഴിഞ്ഞ അനുഭവങ്ങളും ട്രോമയുമാണ് എന്നെ ഇന്നത്തെ ലെവലിലേക്ക് എത്തിയത്. പാസ്റ്റില്‍ ജീവിക്കാറില്ല പക്ഷേ, പല അനുഭവങ്ങളും സമ്മാനിച്ച പാഠം പ്രചോദനമാണെന്നും താരം പറഞ്ഞിരുന്നു.
അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. അംജീഷ് എന്നാണ് വരന്റെ പേര്.
എന്നാല്‍ വരന് നിശ്ചയത്തിന് ഉണ്ടായിരുന്നില്ല. ഫോണിലൂടെ മാത്രമായിരുന്നു യുകെയില്‍ ജോലി ചെയ്യുന്ന അംജീഷും അസ്ലയും കണ്ടതും സംസാരിച്ചതുമെല്ലാം.
വിവാഹത്തിന് ഏതാനും ദിസങ്ങള്‍ മാത്രം ബാക്കിയിരിക്കെ അസ്ലയും അംജീഷും കണ്ടുമുട്ടിയിരിക്കുകയാണിപ്പോള്.
ഇപ്പോഴിതാ തങ്ങളുടെ ആദ്യ മീറ്റിനെ കുറിച്ച് അസ്ല പങ്കുവെച്ച വീഡിയോയാണ് വൈറലാവുന്നത്. ശരിക്കും ഒരു സിനിമാറ്റിക് സ്റ്റൈലിലായിരുന്നു വീഡിയോ.
അംജീഷിന്റെ സഹോദരിക്കൊപ്പമായിരുന്നു അസ്ല അംജീഷിനെ കാണാന്‍ പോകുന്നത്. ആദ്യമായി കാണുകയാണെന്നും തന്റെ നെഞ്ചിടിപ്പ് കൂടുന്നുവെന്നും സന്തോഷവും എക്സൈറ്റ്മെന്റുമൊക്കെയാണെന്നും അസ്ല പറയുന്നുണ്ട്.
അംജീഷിനെ കണ്ടപ്പോള്‍ തന്നെ ഇരുവരും കെട്ടിപ്പിടിച്ചു. സന്തോഷം കൊണ്ട് തനിക്ക് കരച്ചിലൊക്കെ വന്നുവെന്നും സ്വപ്നത്തിലാണോ യാഥാര്ത്ഥത്തിലാണോ എന്ന് സംശയം തോന്നിയിരുന്നുവെന്നും അസ്ല പറയുന്നു.