ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷപദവി ഏറ്റെടുക്കാമെന്ന് ഒളിംപ്യനും മുൻ കേന്ദ്ര മന്ത്രിയുമായ അസ്ലം ഷേർ ഖാൻ. മേയ് 27 ന് രാഹുലിന് അയച്ച കത്തിലാണ് അധ്യക്ഷ പദവി ഏറ്റെടുത്ത് രണ്ട് വർഷത്തേക്ക് പാർട്ടിയെ നയിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
താൻ അധ്യക്ഷ സ്ഥാനം ൊഴിയുകയാണെന്നും ഒരു മാസത്തിനകം പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന് നേരത്തെ തന്നെ നേതാക്കളോട് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഷെർഖാൻ സന്നധത അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. അസ്ലമിന്റെ കത്തിനെക്കുറിച്ച് കോൺഗ്രസ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.84 ൽ മധ്യപ്രദേശിലെ ബേത്തുൾ മണ്ഡലത്തിൽ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റിൽ ലോക്സഭയിലേക്ക് ജയിച്ച ഷേർ ഖാൻ കേന്ദ്രമന്ത്രിയുമായിരുന്നു. 1997 ൽ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തി.
പിന്നീട് രണ്ട് വർഷത്തിന് ശേഷം വീണ്ടും കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തി. 72ലെ മ്യൂണിക് ഒളിന്പിക്സിൽ ഹോക്കി ടീം അംഗമായി അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. 65 കാരനായ ഒളിന്പ്യൻ അസ്ലം ഷേർ ഖാൻ 1975 ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ഹോക്കി ടീമിൽ അംഗമായിരുന്നു. കോണ്‍ഗ്രസിൽ തുടരുന്നുണ്ടെങ്കിലും കുറച്ചുകാലമായി കോണ്‍ഗ്രസ് നേതാക്കളുമായി അദ്ദേഹം അകന്ന് കഴിയുകയായിരുന്നു എന്നാണ് റിപ്പോർട്ട്.