അസല്‍ അഹമ്മദ്. ഇവളാണ് ഇപ്പോള്‍ ലോകത്തിന്റെ ദു:ഖപുത്രി. ഇറാക്കിലെ ഐഎസ് ഭീകരതയുടെ നേര്‍ക്കാഴ്ച്ചയാണ് ഈ മൂന്നു നാലു വയസുകാരി. ബാഗ്ദാദിനടുത്തുള്ള മാര്‍ക്കറ്റില്‍ കഴിഞ്ഞ ദിവസമുണ്ടായ ബോംബ് സ്‌ഫോടനത്തിലാണ് ഇവള്‍ക്ക് പരിക്കേറ്റത്. അച്ഛന്റെ ഒക്കത്തേറി സാധനങ്ങള്‍ വാങ്ങാനെത്തിയതായിരുന്നു കൊച്ചു അസല്‍. 300 പേര്‍ മരിച്ച സ്‌ഫോടനത്തില്‍ ബോംബിന്റെ ചീളുകള്‍ അസലിന്റെ മുഖം തകരുകയായിരുന്നു.
ബോംബ് സ്‌ഫോടനമുണ്ടായി ഒരാഴ്ച്ചയ്ക്കുശേഷം അസല്‍ വീണ്ടും സ്‌ഫോടനം നടന്ന മാര്‍ക്കറ്റിലെത്തി. സമാധാനത്തിന്റെ പ്രാവുകളെ പറത്താന്‍.