മകള്‍ക്ക് അഭിനയത്തില്‍ അത്ര താല്പര്യമില്ല. അതേ സമയം അച്ഛന്റെ വേഷങ്ങളില്‍ ഏറ്റവും ഇഷ്ടം പൂവാലന് ടൈപ്പ് കഥാപാത്രങ്ങള്‍ ആണെന്നാണ് കാര്‍ത്ത്യാനിയുടെ അഭിപ്രായം.
ഇപ്പോഴും അത് തന്നെയാണ് ഇഷ്ടം. വീട്ടില്‍ ലേശം ദേഷ്യക്കാരനായ അച്ഛനാണ് ഞാന്‍. ചെറിയ കാര്യത്തിന് പോലും പൊട്ടിത്തെറിക്കുന്ന സ്വഭാവക്കാരനായത് കൊണ്ട് ആ കാര്യത്തില്‍ അച്ഛന് ബോര് ആണെന്നാണ് മകള്‍ പറയാറുള്ളത്.
അതേ സമയം എന്റെ തമാശകള്‍ക്ക് ഒന്നും വീടിനുള്ളില്‍ വലിയ വില ഒന്നുമില്ല. എന്നാല്‍ കാര്യമായി തമാശ എന്ന് പറയാതെ മസില് പിടിക്കുന്ന രീതിയാണെന്നാണ് ഭാര്യ ശ്രീജ പറയുന്നത്.
ഇതോടെ തമാശകള്‍ ശരിയായ സെന്‍സില്‍ എടുക്കുന്ന കാര്യത്തില്‍ ഭാര്യയും മകളും കുറച്ചു കൂടി ശ്രദ്ധിക്കണമെന്ന് പറഞ്ഞ് വിഷയം വിടും.
പാട്ടുകാരന് കൂടി ആയതിനാല്‍ കല്യാണം കഴിഞ്ഞാല്‍ കുറെ പാട്ടൊക്കെ കേള്‍ക്കാമെന്ന് കരുതിയ തനിക്ക് തെറ്റു പറ്റിയെന്ന് ശ്രീജ മനസിലാക്കി. എന്നാല്‍ ഇപ്പോഴും തന്നെ ഭീഷണിപ്പെടുത്തി പാടിക്കാറുണ്ട്.
-അശോകന്