എ​എ​സ്പി​യാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ പോ​കു​ന്ന വ​ഴി​യി​ൽ ജീ​പ്പി​ന്‍റെ ട​യ​ർ പൊ​ട്ടി: ഐ​പി​എ​സ് ഓ​ഫീ​സ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

ബം​ഗ​ളൂ​രു: ഐ​പി​എ​സ് പ്രൊ​ബേ​ഷ​ണ​റി ഓ​ഫീ​സ​ർ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി​യും 2023 ക​ർ​ണാ​ട​ക കേ​ഡ​ർ ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ ഹ​ർ​ഷ് ബ​ർ​ധ​ൻ(25) ആ​ണ് മ​രി​ച്ച​ത്.

ഹാ​സ​നി​ലെ എ​എ​സ്‍​പി​യാ​യി, ആ​ദ്യ ചു​മ​ത​ല ഏ​റ്റെ​ടു​ക്കാ​നാ​യി വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന കോ​ൺ​സ്റ്റ​ബി​ൾ മ​ഞ്ജേ ഗൗ​ഡ​യെ ഗു​രു​ത​ര​പ​രി​ക്കു​ക​ളോ​ടെ ഹാ​സ​നി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഹാ​സ​നു സ​മീ​പം കി​ട്ട​നെ​യി​ൽ​വ​ച്ച് ട​യ​ർ പൊ​ട്ടി​ത്തെ​റി​ച്ച് ജീ​പ്പ് നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​യു​ക​യാ​യി​രു​ന്നു. ജീ​പ്പ് സ​മീ​പ​ത്തു​ള്ള മ​ര​ത്തി​ലും പി​ന്നീ​ട് അ​ടു​ത്തു​ള്ള വീ​ടി​ന്‍റെ മ​തി​ലി​ലും ഇ​ടി​ച്ചാ​ണു നി​ന്ന​ത്.
ബ​ർ​ധ​നെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ബം​ഗ​ളൂ​രു​വി​ലേ​ക്കു മാ​റ്റാ​നി​രി​ക്കെ​യാ​യി​രു​ന്നു മ​ര​ണം.

Related posts

Leave a Comment