കൊട്ടാരക്കര : ആശ്രയയുടെ കീഴിലുള്ള ശിശുഭവനുകളിൽ നിന്നും പത്താം ക്ലാസിൽ പരീക്ഷ എഴുതിയ മുഴുവൻ പേരും വിജയിച്ചു. കലയപുരം ആശ്രയ ശിശുഭവൻ, കോന്നി തെങ്ങുംകാവ് ആശ്രയ ഭവൻ എന്നീ സ്ഥാപനങ്ങളിലെ കുട്ടികളാണ് ജീവിത സ്വപ്നങ്ങളുടെ ആദ്യ കടമ്പ കടന്നത്.
ജിബി വർഗീസ് , സൂര്യ , ചിന്നു , ജെൻസി , സഞ്ജന.എസ്, സംഗീത .എസ്, ശ്രീലക്ഷ്മി .ബി, നാഫിയ.കെ.എൽ, ബിന്ദു. കെ , അനുപമ ബിനു എന്നിവരാണ് പത്താം ക്ലാസിൽ വിജയിച്ചത് .
മാതാപിതാക്കൾ നഷ്ടപ്പെട്ട ജിബി, സൂര്യ, ചിന്നു എന്നിവർ വർഷങ്ങൾക്ക് മുൻപ് ആശ്രയയുടെ തണലിൽ എത്തപ്പെട്ടവരാണ് . രോഗങ്ങൾ മൂലമുള്ള ശാരീരിക അവശതകളും സാമ്പത്തിക ബുദ്ധിമുട്ടുകളും നിമിത്തം മതിയായ സംരക്ഷണവും വിദ്യാഭ്യാസവും നൽകാൻ കഴിയാതെ വന്നതോടെയാണ് ജെൻസി , സഞ്ജന.എസ്, സംഗീത .എസ്, ശ്രീലക്ഷ്മി .ബി, നാഫിയ.കെ.എൽ, ബിന്ദു. കെ, അനുപമ ബിനു എന്നിവർക്ക് ആശ്രയ തണലൊരുക്കിയത് .
സൂര്യയുടെ സഹോദരി ഡിഗ്രി രണ്ടാംവർഷം പഠിക്കുന്നു. സഹോദരൻ പ്രൈവറ്റ് കമ്പനിയിൽ ജോലിചെയ്തുവരികയാണ്.ജെൻസിയുടെ ചേച്ചി ആശ്രയയിൽ തന്നെയാണ് താമസിക്കുന്നത് . നിലവിൽ പ്ലസ് ടു പരീക്ഷാഫലം കാത്തിരിക്കുന്നു.
താമരക്കുടി എസ് വിവിഎച്ച് എസ് എസ് , കോന്നി , കിഴവല്ലൂർ സെന്റ് ജോർജ് ഹൈസ്കൂൾ എന്നിവിടങ്ങളിലായാണ് ഇവർ വിദ്യാഭ്യാസം പൂർത്തിയാക്കിയത് .ആശ്രയയിലെ മുതിർന്ന കുട്ടികൾ മെഡിസിനും നഴ്സിങ്ങിനും ഡിഗ്രിക്കും പോളിടെക്നിക്കിനും വരെ പഠിക്കുന്നുണ്ട്.ഇവർക്കും അവരവരുടെ അഭിരുചിക്കും ആഗ്രഹത്തിനും അനുസരിച്ച് ഉപരിപഠനത്തിനു ആശ്രയ പാതയൊരുക്കുന്നതാണ്.