ന്യൂഡൽഹി: രണ്ട് കുട്ടികളിൽ കൂടുതലുള്ളവർക്ക് സർക്കാർ സർവീസിൽ ജോലി നൽകില്ലെന്ന് ആസാം. ആസാം സർക്കാർ തയാറാക്കിയ ജനസംഖ്യ നയത്തിന്റെ കരടിലാണ് ഈ നിർദേശമുള്ളതെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ വ്യക്തമാക്കി. ജോലി കിട്ടിയതിനു ശേഷമാണ് രണ്ട് പേരിൽ കൂടുതൽ കുട്ടികളുണ്ടായതെങ്കിൽ അന്ന് സർവീസ് അവസാനിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്തെ എല്ലാ പെണ്‍കുട്ടികൾക്കും സർവകലാശാല തലം വരെ സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനൊപ്പമാണ് ജനസംഖ്യ നയത്തിൽ പുതിയ വ്യവസ്ഥ രൂപീകരിച്ചിരിക്കുന്നത്. സർക്കാർ ജോലിക്കെന്നതു പോലെ വിവിധ ക്ഷേമ പദ്ധതികളുടെ ആനുകുല്യം തേടുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ തെരഞ്ഞെടുപ്പുകളിലും ഇതു മാനദണ്ഡമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.