എംഎല്‍എ മുകളില്‍ കയറിയതോടെ ആന മുന്നോട്ട് നീങ്ങാന്‍ കൂട്ടാക്കിയില്ല! അണികള്‍ ബഹളം വച്ച് ആനയെ ഓടിച്ചതോടെ ബിജെപി നേതാവ് താഴെ; വീഡിയോ വൈറല്‍

ആസാം ഡെപ്യൂട്ടി സ്പീക്കറും ബിജെപി നേതാവുമായ കൃപാനാഥ് മല്ല ആനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപെട്ടത് കഷ്ടിച്ച്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട സ്പീക്കര്‍ക്ക് നാട്ടുകാരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയ അവസരത്തിലാണ് ആനയുടെ മുകളില്‍ നിന്ന് അദ്ദേഹം താഴെ വീണത്.

കൃപാനാഥ് ആനയുടെ മുകളില്‍ കയറിയ ഉടന്‍ തന്നെ വേഗത്തില്‍ ഓടിയ ആനയുടെ മുകളില്‍നിന്ന് താഴെവീണിട്ടും പരിക്കുകളൊന്നും കൂടാതെ അദ്ദേഹം രക്ഷപ്പെട്ടു.

മല്ലയെ ആനപ്പുറത്തിരുത്തി ചുറ്റിക്കറക്കാനാണ് അണികള്‍ പദ്ധതിയിട്ടത്. എന്നാല്‍ ഇദ്ദേഹം മുകളില്‍ കയറിയതോടെ ആന മുന്നോട്ട് നീങ്ങാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് അണികള്‍ ബഹളം വയ്ക്കുകയും ആന ഓടുകയുമായിരുന്നു. പെട്ടന്ന് ആന ഓടിയതോടെ എംഎല്‍എ കൃപാനാഥ് താഴെവീണു. താഴെ വീണപ്പോഴേ അണികള്‍ അദ്ദേഹത്തിന്റെ സമീപത്തേയ്ക്ക് ഓടിയെത്തുകയും ആശ്വസിപ്പിക്കുകയും ചെയ്തു. എന്നാല്‍ ചിരിയടക്കാന്‍ പാടുപെടുകയായിരുന്നു മല്ല.

Related posts