ആലപ്പുഴ: ശോഭാ സുരേന്ദ്രന്റെ കൈവശം പണമായി 10,000 രൂപ. പാര്‍ലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലാണ് ഈ വിവരമുള്ളത്.
ഭര്‍ത്താവിന്റെ കൈവശം 15,000 രൂപയും മൂന്നു മക്കളുടെയും കൈവശമായി 40,000 രൂപയും പണമായുണ്ട്. വിവിധ ബാങ്കുകളിലായി 43,550 രൂപയും ഭര്‍ത്താവിന്റെ പേരില്‍ 65,000 രൂപയും നിക്ഷേപമായുണ്ട്.
ശോഭാ സുരേന്ദ്രന്റെ പേരില്‍ ആറുലക്ഷം രൂപ വിലമതിക്കുന്ന അദാനി എന്റർപ്രൈസസിന്റെ ഓഹരിയുണ്ട്. 20 ലക്ഷം രൂപ വിലമതിക്കുന്ന വാഹനവും ഭര്‍ത്താവിന്റെ പേരില്‍ നാലു ലക്ഷം രൂപ വിലമതിക്കുന്ന വാഹനവുമുണ്ട്.
മകന്റെ പേരില്‍ അറുപതിനായിരം രൂപ വിലമതിക്കുന്ന ഹോണ്ട മോട്ടോര്‍ സൈക്കിളുണ്ട്. നാലു ലക്ഷം വിലമതിക്കുന്ന സ്വര്‍ണാഭരണവും ഭര്‍ത്താവിന്റെ പക്കല്‍ 1.10 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവും ശോഭാ സുരേന്ദ്രന്റെ പേരില്‍ 65.25 ലക്ഷം വിപണി മൂല്യം വരുന്ന ഭൂമിയും ഭര്‍ത്താവിന്റെ പേരില്‍ 7.30 ലക്ഷം വിപണി മൂല്യം വരുന്ന സ്ഥാവര സ്വത്തുക്കളുമുണ്ട്.
ആകെ 1,09,86,350 രൂപയുടെ ആസ്തിയാണ് ശോഭാ സുരേന്ദ്രനുള്ളത്. ശോഭാ സുരേന്ദ്രന് വിവിധ ബാങ്കുകളില്‍ 2,63,3097 രൂപയുടെ വായ്പാ ബാധ്യതയുമുണ്ട്.