തലശേരി: ഹിന്ദു ഐക്യവേദി ജില്ലാ കൺവീനറും ഇരിട്ടി പ്രഗതി കോളജ് അധ്യാപകനുമായിരുന്നമീത്തലെ പുന്നാട്ടെ അശ്വനി കുമാറിനെ(27) ബസിനുള്ളിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി.
ബാക്കി 13 പ്രതികളെ വെറുതെ വിട്ടു. പ്രതികളെല്ലാം എൻഡിഎഫ് പ്രവർത്തക രാണ്. മൂന്നാം പ്രതിയായ ചാവശേരി നരയൻപാറ ഷെരിഫ മൻസിൽ എം.വി. മർസൂക്കിനെയാണ്(38) കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഇയാൾക്കുള്ള ശിക്ഷ 14 ന് വിധിക്കും.
അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ഫിലിപ്പ് തോമസാണ് വിധി പറഞ്ഞത്. 2005 മാർച്ച് പത്തിന് രാവിലെ 10.15-നാണ് കേസിനാസ്പദമായ സംഭവം.
കണ്ണൂരിൽ നിന്നു പേരാവൂരിലേക്ക് പോവുകയായിരുന്ന അശ്വനി കുമാറിനെ ഇരിട്ടി പയഞ്ചേരി മുക്കിൽ ബസ് തടഞ്ഞുനിർത്തി ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
ബസിലും ജീപ്പിലുമായി എത്തി പ്രതികൾ ബസിനുള്ളിൽ വെച്ചാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.പ്രതിഭാഗത്തിനു വേണ്ടി അഡ്വ.പി.സി നൗഷാദ്, അഡ്വ. രഞ്ജിത്ത് മാരാർ എന്നിവരും ഹാജരായത്.