അന്ന് കാറില്‍വച്ച് അവന്‍ എന്നോടു മോശമായി പെരുമാറി, എന്നെയും റോഷന്‍ സാറിനെയും മോശമായി ചിത്രീകരിച്ച് വരുന്ന വാര്‍ത്തകള്‍ ശരിയല്ല, നിര്‍മാതാവിനെ തല്ലിയ റോഷന്‍ ആന്‍ഡ്രൂസിനെ ന്യായീകരിച്ച് സഹസംവിധായികയായ യുവതിക്ക് പറയാനുള്ളത് ഇതെല്ലാം

കൊച്ചിയില്‍ നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയുടെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനെതിരേ കേസ് നിലനില്ക്കുന്നുണ്ട്. സഹസംവിധായികയായ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട സംഭവങ്ങളായിരുന്നു ആല്‍വിന്റെ മകനും റോഷനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം. അന്നൊക്കെ അണിയറയിലായിരുന്ന സഹസംവിധായികയായ യുവതി ഇപ്പോള്‍ എല്ലാം തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അവര്‍ മനസുതുറന്നത്.

യുവതി പറയുന്നതിങ്ങനെ- ആല്‍വിനെ എനിക്ക് കുറച്ചുകാലമായി അറിയാം. ഞങ്ങളുടെ കോമണ്‍ ഫ്രണ്ട് ഉണ്ട്, ജോണി. ജോണിയുടെ മ്യൂസിക് വീഡിയോ ഞങ്ങള്‍ രണ്ട് പേരും ചേര്‍ന്നാണ് ഡയറക്ട് ചെയ്തത്. അങ്ങനെയാണ് പരിചയം തുടങ്ങുന്നത്. അതിനിടക്ക് ഒരു ഫംഗ്ഷന് ഇടയ്ക്ക് വച്ച് എന്നെ പ്രൊപ്പോസ് ചെയ്തു.

പക്ഷെ എനിക്ക് മറ്റൊരിഷ്ടമുള്ളത് ഞാന്‍ ആല്‍വിനോട് പറഞ്ഞു. അതങ്ങനെ തീര്‍ന്നു. ഞങ്ങള്‍ ഇടക്ക് കൊച്ചിയില്‍ വച്ച് ഒരുമിച്ച് ബ്രേക്ക് ഫാസ്റ്റ് കഴിക്കാറും എന്നെ ആല്‍വിന്‍ ഓഫീസില്‍ ഡ്രോപ്പ് ചെയ്യാറുമൊക്കെയുണ്ട്. അന്നും ബ്രേക്ക് ഫാസ്റ്റ് കഴിച്ച് എന്നെ ഓഫീസില്‍ ഡ്രോപ്പ് ചെയ്യുന്നതിനിടെ ആല്‍വിന്‍ കുറച്ച് എക്സന്‍ട്രിക് ആയി പെരുമാറി.

എന്റെ വിവാഹം വേണമോ എന്ന കാര്യം ഒന്നുകൂടി ചിന്തിക്കാനും അയാള്‍ എനിക്ക് ചേരുന്നയാളല്ലെന്നുമൊക്കെ പറഞ്ഞു. ഞങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ആല്‍വിന്റെ ഭാഗത്തു നിന്ന് അപ്രതീക്ഷിതമായി എനിക്ക് പോലും തടയാന്‍ പറ്റാത്ത തരത്തില്‍ അപമര്യാദയായ പെരുമാറ്റം ഉണ്ടായി. ഞാന്‍ വണ്ടിനിര്‍ത്താന്‍ ആവശ്യപ്പെട്ട് ഇറങ്ങിപ്പോവുകയും ചെയ്തു. അതിന് പിന്നെ പല തവണ സോറി പറഞ്ഞു. പെട്ടെന്ന് ദേഷ്യം വന്നപ്പോള്‍ ചെയ്ത് പോയതാണെന്ന് പറഞ്ഞു.

രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ സാറിന്റെ ഒരു ഫ്രണ്ട് വിളിച്ച് നീയെന്തിനാ റോഷനെക്കുറിച്ച് ഇങ്ങനെയൊക്കെ പറയുന്നതെന്ന് ചോദിച്ചു. ഞാനിത് സാറിനോട് പറയും എന്ന് കരുതി അതിന് മുന്നെ തന്നെ ആല്‍വിന്‍ റോഷന്‍ സാറിനെ കണ്ട് ഞങ്ങളെ തമ്മില്‍ തെറ്റിക്കാനുള്ള കാര്യങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു. അപ്പോഴാണ് എനിക്ക് ഇതിന്റെ യഥാര്‍ഥ കളി മനസിലാവുന്നത്.

അടുത്തദിവസം ഞാന്‍ സാറിനെ കണ്ടു. തല്‍ക്കാലം ഒരു ബ്രേക്ക് എടുക്കാനും, ആല്‍വിന്‍ കൊച്ചുപയ്യനാണെന്നും, അവനെ താന്‍ പറഞ്ഞ് ശരിയാക്കാമെന്നും സാറ് എന്നോട് പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ആല്‍വിന്റെ കോള്‍ സാറിന് വന്നു. സാറത് ലൗഡ്സ്പീക്കറിലിട്ട് എന്നെയും കേള്‍പ്പിച്ചു.

സാറിന്റെ മരിച്ചുപോയ അമ്മയേയും അച്ഛനേയും ബ്രദറിനേയും എല്ലാവരേയും ചീത്തവിളിക്കുകയായിരുന്നു. എക്സന്‍ട്രിക്ക് ആയി ചീത്തവിളിക്കുകയായിരുന്നു. അച്ഛനേയും അമ്മയേയും പറഞ്ഞാല്‍ ആരും വെറുതെയിരിക്കില്ല. ‘ നീ ധൈര്യമായി പൊക്കോ. ഒരു പ്രശ്നവുമില്ല. പക്ഷെ നിന്റെയടുത്ത് ചെയ്തതിന് ഞാന്‍ അവനെക്കൊണ്ട് മാപ്പ് പറയിക്കും.

ബാക്കി കാര്യങ്ങളില്‍ നീ ഇടപെടണ്ടട എന്ന് പറഞ്ഞ് എന്നെ അയച്ചു. അന്നാണ് ഞാന്‍ അവസാനമായി സാറിനെ കാണുന്നത്. പക്ഷെ പിന്നീട് ഞാന്‍ കാണുന്നത് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ എന്നെയും സാറിനെയും കണക്ട് ചെയ്തിട്ടുള്ള വാര്‍ത്തകളാണ്. എന്റെ സഹോദരന്‍ നാട്ടിലില്ല. എന്നെ ആരെങ്കിലും തൊട്ടാല്‍ അവന്‍ വച്ചേക്കില്ല. അത്രയേ റോഷന്‍ സാറും ചെയ്തുള്ളൂ. അവിടെ എന്തുണ്ടായി എന്നുള്ളതിന്റെ സത്യാവസ്ഥ എനിക്കറിയില്ല.

Related posts