കോട്ടയം: ദേശീയ യുവജന കാര്യമന്ത്രാലയത്തിന്റെ അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന ഫിസിക്കൽ എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ നൽകുന്ന കായികരംഗത്തെ മികച്ച കോളജിനുള്ള ദേശീയ പുരസ്കാരത്തിനു ചങ്ങനാശേരി അസംഷൻ ഓട്ടോണമസ് കോളജ് അർഹമായി.
നിരവധി ദേശീയ-അന്തർദേശീയ കായികതാരങ്ങളെ സംഭാവന ചെയ്യുകയുകയും വേൾഡ് യൂണിവേഴ്സിറ്റി ഗെയിംസ്, ഏഷ്യൻ യൂണിവേഴ്സിറ്റി ഗെയിംസ്, ഏഷ്യൻ വോളിബോൾ ചാന്പ്യൻഷിപ്പ്, അന്തർ സർവകലാശാല നേട്ടങ്ങൾ, മുൻ വർഷങ്ങളിൽ ലഭിച്ച ദേശീയ സംസ്ഥാന അവാർഡുകൾ, കായിക മേഖലയിലെ പ്രവർത്തനങ്ങൾ തുടങ്ങിയവയെല്ലാമാണ് അസംപ്ഷൻ കോളജിനെ ദേശീയ അവാർഡിന് അർഹമാക്കിയത്.
ഡൽഹിയിൽ നടന്ന ചടങ്ങിൽ ദേശീയ തൊഴിൽ മന്ത്രാലയം ഡയറക്ടർ ജനറൽ കമൽ കിഷോർ സോമൻ ഐഎഎസിൽ നിന്നും അസംപ്ഷൻ കോളജ് പ്രിൻസിപ്പൽ റവ. ഡോ. തോമസ് ജോസഫ് പാറത്തറ, കായികവിഭാഗം മേധാവി പ്രഫ. സുജാ മേരി ജോർജ് എന്നിവർ അവാർഡ് ഏറ്റുവാങ്ങി.
പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന വേളയിലെ ഈ നേട്ടം അസംപ്ഷൻ കോളജിന് ഇരട്ടി മധുരമായി.