
ആലുവ: സവാള മൊത്തവ്യാപാര കേന്ദ്രത്തിന്റെ ഭൂഗർഭ അറയിൽ കണ്ടെത്തിയ അസ്ഥികൂടം മാറന്പിള്ളി സ്വദേശിയുടേതെന്ന നിഗമനത്തിൽ പോലീസ്.
ഇതിനെത്തുടർന്നു ഡിഎൻഎ പരിശോധനക്കായി സംശയമുള്ളയാളുടെ ബന്ധുക്കളുടെ ഡിഎൻഎ ശേഖരിച്ചു. മാറമ്പിള്ളി സ്വദേശി മണിലാൽ (55) എന്നയാളുടെ ബന്ധുക്കളുടെ ഡിഎൻഎയാണ് പോലീസ് ശേഖരിച്ചിട്ടുള്ളത്.
അസ്ഥികൂടത്തിന് സമീപത്ത് നിന്നു ലഭിച്ച അപേക്ഷയിൽ പതിച്ചിരുന്ന ഫോട്ടോ ഇയാളുടെതാണെന്ന് വീട്ടുകാർ തിരിച്ചറിഞ്ഞിട്ടുണ്ട്.
വ്യാഴാച്ചയാണ് ആലുവ മാർക്കറ്റിന് സമീപത്തെ പണിതീരാത്ത കെട്ടിടത്തിന്റെ ഭൂഗർഭ അറയിൽ നിന്നും തലയോട്ടിയsങ്ങുന്ന അസ്ഥികൂടം കണ്ടെത്തിയത്. ഫോറൻസിക് പരിശോധനയിൽ പുരുഷന്റേ താണെന്ന് സ്ഥിരീകരിച്ചിരുന്നു.