ത​ടി​യ്ക്ക​ക്ക​ട​വ് പാ​ട​ശേ​ഖ​രത്തിൽ അ​സ്ഥി​കൂ​ടം കണ്ടെത്തിയ സംഭവം; ഫോ​റ​ൻ​സി​ക് വിദഗ്ധർ തെ​ളി​വെ​ടു​പ്പ് ന​ട​ത്തും


ക​രു​മാ​ലൂ​ർ: ആ​ലു​വ-​ത​ടി​യ്ക്ക​ക്ക​ട​വ് റോ​ഡി​ൽ മി​ല്ലു​പ​ടി​ക്കു സ​മീ​പം പാ​ട​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ മ​നു​ഷ്യ​ന്‍റെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ കേ​സി​ൽ ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ പ​രി​ശോ​ധ​ന ന​ട​ത്തും.

ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ​യാ​ണ് അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്. സ​മീ​പ​വാ​സി​യാ​യ വ്യ​ക്തി കാ​ർ​ഡ് ബോ​ർ​ഡ് പെ​ട്ടി പാ​ട​ത്ത് കി​ട​ക്കു​ന്ന​ത് ക​ണ്ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​സ്ഥി​കൂ​ടം ക​ണ്ട​ത്.

ഉ​ട​ൻ ത​ന്നെ ആ​ല​ങ്ങാ​ട് വെ​സ്റ്റ് പോ​ലീ​സ് സ​റ്റേ​ഷ​നി​ൽ വി​വ​ര​മ​റി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട​ര അ​ടി​യോ​ളം വ​ലി​പ്പ​മു​ള്ള കാ​ർ​ഡ് ബോ​ർ​ഡ് പെ​ട്ടി​യാ​ലാ​ക്കി ത​ള്ളി​യ നി​ല​യി​ലാ​ണ് അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്.

ത​ല​യോ​ട്ടി​യും മ​റ്റു അ​നു​ബ​ന്ധ അ​സ്ഥി​ക​ളു​മാ​ണ് പാ​ട​ത്തു​നി​ന്നും ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ത​ല​യോ​ട്ടി​യും അ​നു​ബ​ന്ധ അ​സ്ഥി​ക​ളു​മാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.

അ​സ്ഥി​യു​ടെ ഭാ​ഗ​ത്ത് മാ​ർ​ക്ക​ർ കൊ​ണ്ട് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

Related posts

Leave a Comment