
കോട്ടയം: നാട്ടകത്തുനിന്നു കണ്ടെത്തിയ മൃതദേഹാവശിഷ്ടം തിരിച്ചറിഞ്ഞു. വൈക്കത്തുനിന്നു കാണാതായ ജിഷ്ണു ഹരിദാസാണ് മരിച്ചത്. മൃതദേഹത്തിലെ വസ്ത്രങ്ങളും ചെരുപ്പും ബന്ധുകൾ തിരിച്ചറിഞ്ഞു.
വെള്ളിയാഴ്ചയാണ് മറിയപ്പള്ളിയിലെ സാഹിത്യ പ്രസാധക സഹകരണസംഘത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അസ്ഥികൂടം കണ്ടെത്തിയത്.
അതേസമയം ജിഷ്ണുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുകൾ പറഞ്ഞു. ഈ മാസം മൂന്നിനാണ് ജിഷ്ണുവിനെ കാണാതായത്. പുളിമരത്തിൽ തൂങ്ങി മരിച്ച നിലയിലാണു അസ്ഥികൂടം കണ്ടെത്തിയത്.
സാഹിത്യ പ്രസാധക സഹകരണ സംഘത്തിന്റെ ഇന്ത്യ പ്രസ് പ്രവർത്തിച്ചിരുന്ന സ്ഥലത്തിനു പിന്നിൽ നാല് ഏക്കറോളം സ്ഥലം കാടുപിടിച്ചു കിടക്കുകയായിരുന്നു. ഇപ്പോൾ സപ്ലൈക്കോയുടെ സൂപ്പർമാർക്കറ്റുകളിലേക്കുള്ള മൊത്ത വിതരണ കേന്ദ്രമായാണ് ഇവിടം പ്രവർത്തിക്കുന്നത്.
ഈ സ്ഥലത്ത് എസ്പിസിഎസിന്റെ ലിറ്റററി മ്യൂസിയം നിർമിക്കുന്നതിനായി ജെസിബി ഉപയോഗിച്ച് കാട് വൃത്തിയാക്കുന്ന ജോലികൾ രണ്ടു ദിവസമായി നടക്കുകയായിരുന്നു. ഇതിനിടെയാണ് പുളിമരത്തിന്റെ ചുവട്ടിലായി പാന്റും അടിവസ്ത്രവും ധരിച്ച നിലയിൽ അസ്ഥികൂടം കണ്ടെത്തിയത്.