സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ പോലീസ് സ്റ്റേഷനിൽ നിന്നും വർഷങ്ങൾ പഴക്കമുള്ള അസ്ഥികൂടം കണ്ടെടുത്തു.
ഖത്തോദര പോലീസ് സ്റ്റേഷൻ വളപ്പിൽ പിടിച്ചിട്ടിരുന്ന വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് നീക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്.
തലയോട്ടിയും അരയ്ക്ക് കീഴ്പ്പോട്ടുള്ള ഭാഗങ്ങളുടെയും ശേഷിപ്പുകളാണ് കണ്ടെത്തിയത്. അസ്ഥികൂടത്തിന് നാലു വർഷത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
അസ്ഥികൂടം സ്ത്രീയുടേതാണോ പുരുഷന്റെതാണോ എന്ന് സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. അസ്ഥികൂടത്തിന്റെ മറ്റു ഭാഗങ്ങൾ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.