മുളങ്കുന്നത്ത്ക്കാവ്: മെഡിക്കൽ കോളജ് ക്യാമ്പസില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി.വെളപ്പായ റോഡിൽ നിന്നും കോളജിന്റെ അലുമിനി ഹാൾ ആശുപത്രി എന്നി ഭാഗങ്ങളിലേക്ക് പോകുന്ന വഴിയരികിലാണ് അസ്ഥികൂടം തെരുവനായ്ക്കൾ ഭക്ഷിക്കാൻ ശ്രമിക്കുന്ന നിലയിൽ കണ്ടെത്തിയത്. സ്ത്രിയോണാ പുരുഷാനോണായെന്ന് പോസറ്റുമോട്ടത്തിനു ശേഷംമാത്രമേ തീർച്ചപെടുത്തുവാൻ സാധിക്കുകയുള്ളൂവെന്ന് മെഡിക്കൽ കോളജ് എസ്ഐ സേതുമാധവൻ പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചു.
ദിവസങ്ങൾ പഴക്കമുള്ളതാണ് അസഥികൂടം. പുഴുവരിച്ച നിലയിൽ ദൂർഗന്ധം വമിച്ച് അവയവങ്ങൾ ചിതറിയ നിലയിലാണ് കാണപ്പെട്ടത്. മറ്റെവിടെ നിന്നോ കൊണ്ടു വന്നിട്ടതാണന്ന് സംശയിക്കുന്നു. അതേസമയം മെഡിക്കൽ കോളജിലെ വിദ്യാർത്ഥികൾ പഠനത്തിനു ശേഷം ഉപോക്ഷിച്ചതാണോയെന്നുമുള്ള സംശയത്തെ തുടർന്ന് പോലിസ് ആ വഴിക്കും അന്വേഷണം നടത്തുന്നുണ്ട്.
എന്നാൽ അത്തരം ഒരു സാഹചര്യം കോളജിന്റെ ഭാഗത്തുനിന്നും ഉണ്ടാകാൻ ഇടയില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. അസ്ഥികൂടം പോസ്റ്റുമോർട്ടത്തിനുശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് എസ്ഐ വ്യക്തമാക്കി. രണ്ടു വർഷം മുമ്പ് കാന്പസിലെ തോട്ടിൽ നിന്നും ഇതു പോലെ മനുഷ്യന്റെ അസ്ഥികൂടം കാന വൃത്തിയാക്കുമ്പോൾ കണ്ടെത്തിയിരുന്നു.