ആസ്ത്മ; രോഗനിർണയവും ചികിത്സയും

രോ​ഗ​നി​ര്‍​ണയം
സ്‌​പൈ​റോ​മെ​ട്രി അ​ല്ലെ​ങ്കി​ല്‍ ശ്വാ​സ​കോ​ശ പ്ര​വ​ര്‍​ത്ത​ന പ​രി​ശോ​ധ​ന​യ്ക്കൊ​പ്പം ശ്വാ​സം മു​ട്ട​ലി​ന്‍റെ സാ​ന്നി​ധ്യവും പരിഗണിക്കുന്നു. ബ്രോ​ങ്കോ​ഡൈ​ലേ​റ്റ​ര്‍ മ​രു​ന്ന് ക​ഴി​ക്കു​ന്ന​തി​ന് മു​മ്പും ശേ​ഷ​വും ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ ആ​ശ്ര​യി​ച്ചു​ള്ള പ​രി​ശോ​ധ​ന​യാ​ണ് ശ്വാ​സ​കോ​ശ പ്ര​വ​ര്‍​ത്ത​ന പ​രി​ശോ​ധ​ന (PFT).

ബ്രോ​ങ്കോ​ഡൈ​ലേ​റ്റ​റു​ക​ള്‍​ക്ക് ശേ​ഷം നി​ങ്ങ​ളു​ടെ ശ്വാ​സ​കോ​ശ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം മെ​ച്ച​പ്പെ​ടു​ക​യാ​ണെ​ങ്കി​ല്‍, ആ ​വ്യ​ക്തി​ക്ക് ആസ്ത്മ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

ആസ്ത്മ:
മ​റ്റു പ​രി​ശോ​ധ​ന​ക​ള്‍
1. പീ​ക്ക് ഫ്ലോ മീ​റ്റ​ര്‍ (Peak flow meter)
2. ബ്രോ​ങ്കി​യ​ല്‍ ച​ല​ഞ്ച് ടെ​സ്റ്റ് (Bronchial Challenge Test)
3. അ​ല​ര്‍​ജി പ​രി​ശോ​ധ​ന (Allergy test)
4. ബ്രീ​ത്ത് നൈ​ട്രി​ക് ഓ​ക്‌​സൈ​ഡ് ടെ​സ്റ്റ് (Breath Nitric oxide test)
5. ക​ഫ​ത്തി​ലെ ഇ​സി​നോ​ഫി​ല്‍ അ​ള​വ്
അ​ള​ക്കു​ക (Measuring Sputum eosinophil counts)
ചി​കി​ത്സ
ശ്വ​സി​ക്കു​ന്ന മ​രു​ന്നു​ക​ളി​ല്‍ ബ്രോ​ങ്കോ​ഡൈ​ലേ​റ്റ​റു​ക​ളോ സ്റ്റി​റോ​യി​ഡു​ക​ളോ ആ​കാം. ആ​സ്ത്മ​യ്ക്കു​ള്ള മ​രു​ന്നു​ക​ള്‍ ര​ണ്ടാ​യി ത​രം തി​രി​ച്ചി​രി​ക്കു​ന്നു.

1. റെ​സ്‌​ക്യൂ/​റി​ലീ​വ​ര്‍ മ​രു​ന്നു​ക​ള്‍ –
ബ്രോ​ങ്കോ​ഡൈ​ലേ​റ്റ​റു​ക​ള്‍/​സ്റ്റി​റോ​യി​ഡു​ക​ള്‍ അ​ല്ലെ​ങ്കി​ല്‍ കോ​മ്പി​നേ​ഷ​ന്‍ എ​ന്നി​വ അ​ട​ങ്ങി​യി​രി​ക്കു​ന്നു.

2. ക​ണ്‍​ട്രോ​ള​ര്‍ മ​രു​ന്നു​ക​ള്‍ – പ്രി​വ​ന്‍റീവ് എ​ന്നും അ​റി​യ​പ്പെ​ടു​ന്നു. ഇ​തി​ല്‍ പ്ര​ധാ​ന​മാ​യും ബ്രോ​ങ്കോ​ഡൈ​ലേ​റ്റ​റു​ക​ളും സ്റ്റി​റോ​യി​ഡു​ക​ളും ചേ​ര്‍​ന്ന​താ​ണ്.

പു​ക​വ​ലി, ജോ​ലി സ​മ​യ​ത്ത് പ്രേ​രി​ത ഘ​ട​ക​ങ്ങ​ളു​മാ​യി സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തു​ക തു​ട​ങ്ങി​യ​വ ഒ​ഴി​വാ​ക്കു​ന്ന​ത് സ​ഹാ​യി​ക്കും. ബാ​ക്ടീ​രി​യ അ​ണു​ബാ​ധ​ക​ള്‍ മൂ​ലം ആ​സ്ത്മ ബാ​ധി​ക്കു​മ്പോ​ള്‍ ഓ​ക്‌​സി​ജ​നും ആ​ന്‍റിബ​യോ​ട്ടി​ക്കു​ക​ളും പി​ന്തു​ണ ന​ല്‍​കു​ന്ന പ​രി​ച​ര​ണം ആ​വ​ശ്യ​മാ​ണ്. സാ​ധാ​ര​ണ​യാ​യി പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ പൊ​ട്ടി​പ്പു​റ​പ്പെ​ടാ​നു​ള്ള കാ​ര​ണം വൈ​റ​ല്‍ അ​ണു​ബാ​ധ​ക​ളാ​ണ്. ആ​ന്‍റിബ​യോ​ട്ടി​ക്കു​ക​ള്‍ ആ​വ​ശ്യ​മി​ല്ല.

ആസ്ത്മയു​ടെ തീ​വ്ര​ത ത​ട​യാൻ
· പ്രേ​ര​ക ഘ​ട​ക​ങ്ങ​ളെ ഒ​ഴി​വാ​ക്കു​ക
· പു​ക​വ​ലി ഉ​പേ​ക്ഷി​ക്കു​ക
· നി​ങ്ങ​ളു​ടെ ഡോ​ക്ട​ര്‍ നി​ര്‍​ദ്ദേ​ശി​ച്ച പ്ര​കാ​രം
പ​തി​വാ​യി മ​രു​ന്നു​ക​ള്‍ ക​ഴി​ക്കു​ക
· പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് – ഫ്ലൂ വാക്സിൻ
വ​ര്‍​ഷാവ​ര്‍​ഷം എ​ടു​ക്കു​ക.

വിവരങ്ങൾ – ഡോ.സോഫിയ സലിം മാലിക്, സീനിയർ കൺസൾട്ടന്‍റ്- പൾമോണളജിസ്റ്റ്, അലർജി, ഇമ്യൂണോളജി & സ്ലീപ് കൺസൾട്ടന്‍റ്
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം

Related posts

Leave a Comment