ശ്വാസക്കുഴലുകൾ ചുരുങ്ങി അവയിൽ നീർക്കെട്ടുണ്ടാവുകയും വായുവിന്റെ പ്രവാഹം തടസപ്പെടുകയും ചെയ്യുന്നു. ഇതിനെയാണ് ആസ്ത്്മ എന്നു വിളിക്കുന്നത്.
ശ്വാസനാളത്തിലുണ്ടാകുന്ന ചുരുങ്ങൽ, ശ്വാസകോശങ്ങളിൽ തടസം സൃഷ്ടിക്കുന്നു. ശ്വാസനാളിയിലുണ്ടാകുന്ന നീർവീക്കവും അതോടൊപ്പം ശ്വാസനാളിയിലെ നേർത്ത കോശങ്ങൾ പെട്ടെന്ന് സങ്കോചി ക്കുന്നതുമാണ് ശ്വാസതടസത്തിനു കാരണം.
ചിലരിൽ സൈനസൈറ്റിസ്…
ശ്വാസനാളത്തിലുണ്ടാകുന്ന അലർജിയാണ് ഈ രോഗത്തിന്റെ പ്രധാന കാരണം. ജന്മനാ തന്നെ അലർജി വരാൻ സാധ്യതയുള്ള അറ്റോപിക്ക് വ്യക്തികളുടെ ശരീരത്തിൽ ഐജിഇ എന്ന ആന്റിബോഡി ക്രമാതീതമായി വർധിക്കും.
ഈ ആന്റിബോഡി പിന്നീട് അലർജി ഉണ്ടാക്കുന്ന വസ്തുക്കളായ അലർജനുമായി ചേർന്ന് ഉണ്ടാകുന്ന രാസപ്രക്രിയയുടെ ഫലമായി അലർജിക്ക് പ്രേരകമായ രാസവസ്തുക്കൾ പുറത്തേക്ക് വരാൻ ഇടയാക്കുന്നു.
നമ്മുടെ രാജ്യത്തെ 30-40 ശതമാനത്തിനിടയിലുള്ള ആളുകൾ അറ്റോപിക് വിഭാഗത്തിൽ പെടും. ഇവരിൽ അലർജി സംബന്ധമായി പല രീതിയിലുള്ള കാരണങ്ങൾ കണ്ടെത്താം.
ചിലർക്ക് കണ്ണിലുള്ള അലർജിയാണ് പ്രശ്നം. ചിലർക്ക് സൈനസൈറ്റിസ് ആണെങ്കിൽ മറ്റു ചിലർക്ക് തൊലിപ്പുറത്തുള്ള അലർജിയാണ് പ്രശ്നം. പ്രധാനമായും ശ്വാസകോശസംബന്ധമായ അലർജി രോഗമാണ് കൂടുതലായും കണ്ടുവരുന്നത്.
പൊടിയും രോമവും ഫംഗസും
അലർജിക്കാസ്പദമായ ഘടകവസ്തുക്കൾ എന്തെല്ലാമെന്നു കണ്ടെത്തുകയാണ് ആദ്യപടി. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് പൊടിയാണ്.
വീട്ടിലെ ജന്തുക്കൾ, പ്രാണികൾ, വിസർജ്യ വസ്തുക്കൾ, രോമങ്ങൾ എന്നിവയൊക്കെ അലർജിക്ക് കാരണമാകാം. കൂടാതെ വീട്ടിനുള്ളിലെയും പരിസരത്തെയും ഫംഗസ്, ജോലി സ്ഥലത്തെ മറ്റു പല ഘടകങ്ങൾ എന്നിവയും. ചിലപ്പോൾ നാം കഴിക്കുന്ന മരുന്നും ആഹാരവും അലർജിക്കു കാരണമാകാം. അത് കണ്ടെത്തുക.
വിസിലിംഗ് ശബ്ദം കേട്ടാൽ
ശ്വാസതടസം, തുടർച്ചയായിട്ടുള്ള ചുമ, അമിതമായ കഫം, നെഞ്ചിൽ ഭാരവും മറ്റു ശാരീരിക അസ്വസ്ഥതകളും ഒക്കെ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. മിക്കവരിലും ശ്വാസകോശത്തിൽനിന്നു വിസിലിംഗ് സൗണ്ട് കേൾക്കാറുണ്ട്. ഇത്തരം വ്യക്തികൾ എത്രയും പെട്ടെന്ന് ശാരീരിക പരിശോധനകൾക്ക് വിധേയരാകണം.
ആസ്ത്്മ ഉണ്ടാകുന്നത്
ശ്വാസകോശ നീർവീക്കം ശ്വാസനാളി ചുരുക്കം, ശ്വാസതടസം എന്നിവയൊക്കെ വ്യക്തമായി മനസിലാക്കാൻ സഹായിക്കുന്ന പരിശോധനകൾക്ക് വിധേയരാകണം.
ആസ്ത്്മ ബാധയ്ക്ക് കാരണമായ പൊടി, പൂന്പൊടി, കടുത്ത മണം എന്നിങ്ങനെയുള്ള പ്രേരകങ്ങൾ രക്തത്തോടൊപ്പം കലരുന്പോൾ നമ്മുടെ ശ്വാസക്കുഴലുകൾ ചുരുങ്ങി അവയിൽ നീർക്കെട്ടുണ്ടാവുകയും വായുവിന്റെ പ്രവാഹം തടസപ്പെടുകയും ചെയ്യുന്നു. ഇതിനെയാണ് ‘ആസ്ത്മ’ എന്നു വിളിക്കുന്നത്.
ശ്വസനം ഇങ്ങനെ…
നൂറുകണക്കിന് ചെറുതും വലുതുമായ കുഴലുകൾകൊണ്ട് നിറഞ്ഞ അവയവമാണ് ശ്വാസകോശം. ഈ കുഴലുകളിൽ കൂടിയാണ് നാം ശ്വാസോച്ഛ്വാസം നടത്തുന്നത്.
വലിയ കുഴലുകളെ ബ്രോങ്കസ് എന്നും ചെറിയ കുഴലുകളെ ബ്രോങ്ക്യൂൾസ് എന്നും വിളിക്കുന്നു. ഇവയെ കട്ടികുറഞ്ഞ പേശികൾ ആവരണം ചെയ്തിരിക്കുന്നു.
ശ്വാസോച്ഛ്വാസം ചെയ്യുന്പോൾ ഇവ അടയുകയും തുറക്കുകയും ചെയ്യുന്നു. ബ്രോങ്ക്യൂൾസിന്റെ അറ്റത്ത് ലക്ഷക്കണക്കിന് അൽവിയോളൈ(alveoli) ഉണ്ട്.
ഇവ ബലൂണ് പോലെയുള്ള കൊച്ചുകൊച്ചു സഞ്ചികളാണ്. ഈ സഞ്ചികളിൽ ശ്വാസകോശത്തിന്റെ ഉള്ളിൽ പടർന്നുകിടക്കുന്ന അൽവിയോളൈകൾക്ക് നേർമയേറിയ ഭിത്തികളാണുള്ളത്.
ഈ ഭിത്തികളിൽ കൂടി നാം ശ്വസിക്കുന്ന വായുവിൽ നിന്നുള്ള ഓക്സിജൻ രക്തത്തിലേക്ക് കലരുന്നു. അതുപോലെ രക്തത്തിലെ കാർബണ് ഡയോക്സൈഡ് രക്തത്തിൽ നിന്ന് പുറത്തേക്ക് വരാനും വെളിയിലേക്ക് തള്ളാനും സഹായിക്കുന്നു.
(തുടരും)
ഡോ.കെ.വി.ഷൈൻ DHMS
ഡോ. ഷൈൻ മൾട്ടി സ്പെഷാലിറ്റി ഹോമിയോപതിക് ക്ലിനിക്.
ചക്കരപ്പറന്പ്, കൊച്ചി
ഫോൺ – 9388620409