ഭക്ഷണത്തോടുള്ള അലർജിയും ചില ഭക്ഷണങ്ങൾ ശരീരവുമായി യോജിക്കാത്തതും ആസ്ത്്മയ്ക്ക് കാരണമാകാം.
അതിനാൽ ആസ്ത്്മ രോഗികൾ ആഹാരശീലങ്ങളിൽ നല്ലചിട്ടകൾ പാലിക്കണം.
ചില ഭക്ഷണം ചിലരിൽ
ഒരാൾക്ക് അലർജിയുണ്ടാക്കുന്ന ഭക്ഷണം മറ്റൊരാളിൽ ഒരുപ്രശ്നവും സൃഷ്ടിക്കുന്നില്ല. അതിനാൽ ചില ഭക്ഷണങ്ങളെ പൊതുവായി ആസ്ത്്മ രോഗികൾ ഒഴിവാക്കണം എന്ന് പറയാനാവില്ല.
ഭക്ഷണത്തോടുള്ള അലർജിയും ചില ഭക്ഷണങ്ങൾ ശരീരവുമായി പൊരുത്തപ്പെടാത്തതും ആസ്ത്്മയിലേക്ക് നയിച്ചേക്കാം. പാൽ, മുട്ട, ഗോതന്പ്, കപ്പലണ്ടി, കണവ, ഞണ്ട്, സോയാബീൻസ് മുതലായ ഭക്ഷണങ്ങളാണ് സാധാരണ അലർജി ഉണ്ടാക്കുന്നതായി കണ്ടുവരുന്നത്.
മീൻ കഴിക്കുന്നത്…
പഴങ്ങൾ ഉൾപ്പെടുത്തിയ ഭക്ഷണരീതി കുട്ടികളുടെ ശ്വാസ കോശങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തും. മീനിൽ അടങ്ങിയഒമേഗ – 3 ഫാറ്റി ആസിഡാണ് ആസ്ത്്മ സാധ്യത കുറയ്ക്കു ന്നത്.
പ്രതിരോധശേഷി
പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും നാരുകളും ഓക്സിജനില്ലാത്ത റാഡിക്കിളുകൾ ഉണ്ടാക്കുന്നതു തടയുകയും ബാക്ടീരിയകളുടെയും വൈറസുകളുടെയും പ്രവർത്തനത്തെ തടഞ്ഞുനിർത്തി രോഗപ്രതിരോധശക്തി കൂട്ടുകയും ചെയ്യുന്നു.
പുളിയുള്ള പഴങ്ങൾ കഴിക്കാമോ?
കൂടിയ അളവിൽ പഴങ്ങളും പച്ചക്കറികളും കുറഞ്ഞ അളവിൽ കൊഴുപ്പും അടങ്ങിയ ഭക്ഷണം ശ്വാസകോശങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്. ആന്റിഓക്സിഡന്റ് വിറ്റാമിനുകളായ വിറ്റാമിൻ സിയും ഇയും ആസ്ത്്മ രോഗികൾക്ക് നല്ലതാണ്.
ഭക്ഷണത്തിലുള്ള ചില രാസപദാർഥങ്ങൾ ചിലരിൽ ആസ്ത്്മ ഉണ്ടാക്കാം. ആസ്ത്്മ രോഗികൾ ഓറഞ്ച്, നാരങ്ങ തുടങ്ങിയ പുളിയുള്ള പഴങ്ങൾ കഴിക്കരുത്. തൈര് ഒഴിവാക്കണം. മോര് വളരെ ഉത്തമം.
ഹോമിയോപ്പതിയിൽ
ആസ്ത്്മ രോഗത്തിന്റെ ചികിത്സയിൽ ഹോമിയോപ്പതിക്ക് ഗണ്യമായ പങ്ക് ഉണ്ട്. ഓരോ രോഗിയുടെയും പ്രത്യേകതകൾ കണക്കിലെടുത്താണ് മരുന്ന് നിശ്ചയിക്കുന്നത്.
അസുഖസമയത്ത് രോഗിയിൽ പ്രകടമാകുന്ന പ്രത്യേകതകൾ, രോഗിയുടെഇഷ്ടാനിഷ്ടങ്ങൾ, ശരീരഘടന, മാനസിക പ്രത്യേകതകൾ എന്നിവ ചോദിച്ചു മനസിലാക്കി താൽക്കാലിക ശമനത്തിനുള്ള മരുന്ന് ആദ്യം നൽകുന്നു.
രോഗത്തിന്റെ മൂർധന്യാവസ്ഥയിൽ, ഏറ്റവും അനുയോജ്യമായ ഹോമിയോ മരുന്ന് തെരഞ്ഞെടുത്താൽ മാത്രമേ ആസ്ത്്മ പെട്ടെന്ന് കുറയുകയുള്ളു.
താൽക്കാലിക ശമനത്തെത്തുടർന്ന് ശരീരഘടന അനുസരിച്ചുള്ള മരുന്നുകളും രോഗകാരണം അകറ്റാൻ ഉള്ള മരുന്നുകളും ഇടയ്ക്കിടെ കൊടുക്കണം. അലർജി ഉണ്ടാക്കുന്ന പൊടി, പുകവലി, മദ്യപാനം എന്നിവയിൽനിന്ന് രോഗി പൂർണമായും വിട്ടുനിൽക്കണം.
ചില ആഹാരപദാർഥങ്ങൾ അലർജിക്കു കാരണമാകും. അവ രോഗി പാടേ ഒഴിവാക്കണം. അസുഖം പൂർണമായി മാറ്റുന്നതുവരെ മുട്ട, മാംസം, പ്രിസർവേറ്റീവ്സ് അടങ്ങിയ ഭക്ഷണപാനീയങ്ങൾ വർജിക്കേണ്ടതാണ്. ആസ്ത്്മ രോഗികൾ ധാരാളംപച്ചക്കറിയും പഴവർഗങ്ങളും കഴിക്കണം.
ഇവർക്ക് രോഗസാധ്യത കൂടുതൽ
ആസ്ത്്മ സാധ്യത ഒരു വ്യക്തിയുടെ ജനിതകവുമായി ബന്ധപ്പെട്ടിരിക്കുന്നു. അച്ഛൻ, അമ്മ, സഹോദരങ്ങൾ എന്നിവർക്ക് ആസ്ത്്മയുണ്ടെങ്കിൽ രോഗസാധ്യത വളരെ കൂടുതലാണ്.
ആസ്ത്്മ ഉള്ള കുട്ടികളും മുതിർന്നവരും ഹോമിയോ മരുന്നു കഴിക്കുകയാണെങ്കിൽ പ്രതിരോധശേഷി ലഭിക്കുകയും രോഗത്തെ തടയുകയും ചെയ്യാം. ഹോമിയോപ്പതിയിലൂടെ ധാരാളം ആസ്ത്്മ രോഗികൾക്ക് ആശ്വാസം ലഭിച്ചുകൊണ്ടിരിക്കുന്നു.
ഡോ.കെ.വി.ഷൈൻ DHMS
ഡോ. ഷൈൻ മൾട്ടി സ്പെഷാലിറ്റി ഹോമിയോപതിക് ക്ലിനിക്.
ചക്കരപ്പറന്പ്, കൊച്ചി
ഫോൺ – 9388620409