നേമം: കാണാതായ കുട്ടിയുടെ മൃതദേഹം അയൽ വീട്ടിലെ കിണറ്റിൽ കണ്ടെത്തി. പൊന്നു മംഗലം മേലേ ചരുവിളാകത്ത് വീട്ടിൽ സീതിയുടെയും തനൂജയുടെയും മകൻ അസ്വാദ്(8) നെയാണ് അയൽവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓട്ടിസം ബാധിച്ച അസ്വാദ് പ്രത്യേക സ്കൂളിൽ നിന്നാണ് പഠിക്കുന്നത്. അവധിക്ക് വീട്ടിലെത്തിയതായിരുന്നു.
തിങ്കളാഴ്ച വൈകീട്ടാണ് കുട്ടിയെ വീട്ടിൽ നിന്നും കാണാതായത്. അപ്പോൾ തന്നെ വീട്ടുകാർ നേമം പോലീസിൽ പരാതി നൽകി. പിന്നീട് തിരച്ചലിനിടെ രാത്രി പതിനൊന്നു മണിയോടു കൂടി അസ്വാദിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. അഗ്നി രക്ഷാ സേനയാണ് കിണറ്റിൽ നിന്നും മൃതദേഹം പുറത്തെടുത്തത് .