അ​ശ്വ​തി​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പോ​കു​ന്ന​ത് ഇ​ഷ്ട്ട​മ​ല്ല! സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടും ത​ടസ​മാ​യി; ച​ട​യ​മം​ഗ​ല​ത്ത് യു​വ​തി വീ​ട്ടി​ല്‍ പ്ര​സ​വി​ച്ച സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത​യി​ല്ലെന്നു പോ​ലീ​സ്

അ​ഞ്ച​ല്‍ : ച​ട​യ​മം​ഗ​ലം ക​ള്ളി​ക്കാ​ട് യു​വ​തി വീ​ട്ടി​ല്‍ പ്ര​സ​വി​ക്കു​ക​യും പ്ര​സ​വ​ത്തെ തു​ട​ര്‍​ന്ന് അ​മ്മ​യും കു​ഞ്ഞും മ​രി​യ്ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത​യൊ​ന്നു​മി​ല്ലെന്നു പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

അ​ശ്വ​തി എ​ന്ന 38കാ​രി​യാ​ണ് വീ​ട്ടി​ല്‍ പ്ര​സ​വി​ക്കു​ക​യും തു​ട​ര്‍​ന്ന് മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്ത​ത്.

ഭ​ര്‍​ത്താ​വ് അ​നി​യാ​ണ് ഇ​വ​രു​ടെ പ്ര​സ​വം എ​ടു​ത്ത​ത്. ഇ​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പോ​കാ​തി​രു​ന്ന​ത് സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​കൊ​ണ്ടാ​ണ് എ​ന്നും മ​റി​ച്ചു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ള്‍ നി​ല​വി​ല​ത്തെ അ​ന്വേ​ഷ​ണ​ത്തി​ല്‍ തെ​റ്റാ​ണ് എ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

അ​ശ്വ​തി​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പോ​കു​ന്ന​ത് ഇ​ഷ്ട്ട​മ​ല്ല. പി​ന്നെ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടും ആ​ശു​പ​ത്രി​യി​ല്‍ പോ​കു​ന്ന​തി​നു ത​ടസ​മാ​യി.

സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ല്‍ ഇ​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പോ​കാ​ന്‍​ കൂ​ട്ട​ാക്ക​ത്ത​ത് ആ​ചാ​ര​പ​ര​മാ​യ കാ​ര്യ​ങ്ങ​ളാ​ല്‍ ആ​ണെ​ന്ന പ്ര​ച​ര​ണം ഉ​ണ്ടാ​യി​രു​ന്നു.

അ​ശ്വ​തി ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന വി​വ​രം അ​ടു​ത്ത ബ​ന്ധു​ക്ക​ളോ നാ​ട്ടു​കാ​രോ അ​റി​രി​ഞ്ഞി​രു​ന്നി​ല്ല.

അ​തു​കൊ​ണ്ട് ത​ന്നെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​ട​പെ​ടാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ ഭ​ര്‍​ത്താ​വ് അ​നി​യെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തി​രു​ന്നു.

പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍​കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്തി​യ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കി.

മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് ചേ​ര്‍​ന്ന ശേ​ഷം മാ​ത്ര​മാ​കും പോ​സ്റ്റ്മോ​ര്‍​ട്ടം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ പോ​ലീ​സി​ന് അ​ട​ക്കം ന​ല്‍​കു​ക.

Related posts

Leave a Comment