പ​ത്ര​ങ്ങ​ൾ​ക്കൊ​പ്പം പ​ഠി​ച്ച അ​ശ്വ​ന്തി​ന് എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ്


പ​യ്യ​ന്നൂ​ര്‍: ഓ​രോ പ്ര​ഭാ​ത​ത്തി​ലും പ​ത്ര​ങ്ങ​ള്‍​ക്കൊ​പ്പം മ​ണി​ക്കൂ​റു​ക​ള്‍ ചെ​ല​വ​ഴി​ക്കു​ന്ന അ​ശ്വ​ന്ത് രാ​ജി​ന് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ല്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ്.

ദീ​പി​ക,രാ​ഷ്‌​ട്ര​ദീ​പി​ക പ​ത്ര​ങ്ങ​ൾ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യു​ടെ പ​യ്യ​ന്നൂ​ര്‍ ഏ​ജ​ന്‍റ് സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ എ.​യു. രാ​ജു- ഇ. ​ശ്രീ​ലേ​ഖ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യ ഇ.​അ​ശ്വ​ന്ത് രാ​ജാ​ണ് മി​ക​ച്ച നേ​ട്ടം കൈ​പ്പി​ടി​യി​ലൊ​തു​ക്കി​യ​ത്.

പ​ത്ര​ഏ​ജ​ന്‍റാ​യ പി​താ​വി​നെ സ​ഹാ​യി​ക്കാ​ന്‍ പു​ല​ര്‍​ച്ചെ നാ​ല​ര​യോ​ടെ പ​യ്യ​ന്നൂ​ര്‍ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തു​ന്ന അ​ശ്വ​ന്ത് ഇ​വി​ടെ​യെ​ത്തു​ന്ന യാ​ത്ര​ക്കാ​ര്‍​ക്ക് സു​പ​രി​ചി​ത​നാ​ണ്.

പ​ത്ര​ങ്ങ​ള്‍ നി​ര​ത്തി അ​തി​ന് പി​ന്നി​ലാ​ണ് ഇ​രി​പ്പ്. പ​ത്ര​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു​വ​രു​ന്ന​വ​ര്‍​ക്ക് അ​ത് ന​ല്‍​കി പൈ​സ വാ​ങ്ങു​മ്പോ​ഴും ക​ണ്ണു​ക​ള്‍ മു​ന്നി​ല്‍ തു​റ​ന്നു​വെ​ച്ച പാ​ഠ​ഭാ​ഗ​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​യി​രി​ക്കും.

രാ​വി​ലെ അ​ഞ്ച​ര മു​ത​ല്‍ എ​ട്ട​ര​വ​രെ ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തു​ന്ന​വ​രു​ടെ പ​തി​വു​കാ​ഴ്ച​യാ​ണി​ത്. ന​ഗ​ര​ത്തി​ലും പ​രി​സ​ര​ങ്ങ​ളി​ലും പ​ത്ര​വി​ത​ര​ണം ന​ട​ത്തി പി​താ​വ് രാ​ജു തി​രി​ച്ചെ​ത്തും​വ​രെ സ​ഹാ​യി​ക്കാ​ന്‍ അ​ശ്വ​ന്തും ഉ​ണ്ടാ​കും.​

ക​ണ്ട​ങ്കാ​ളി ഷേ​ണാ​യി സ്മാ​ര​ക ഗ​വ. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ സ​യ​ന്‍​സ് വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​യാ​ണ് അ​ശ്വ​ന്ത് രാ​ജ്.

Related posts

Leave a Comment