കടുത്ത വരൾച്ചയിൽ ചെന്നൈ ഉരുകുമ്പോൾ സ്വിമ്മിംഗ് പൂളിൽ മകനൊപ്പം ആർത്തുല്ലസിക്കുന്ന ചിത്രം ട്വിറ്ററിൽ പങ്കുവച്ച സൗന്ദര്യ രജനികാന്തിന് രൂക്ഷ വിമർശനം. സംഭവം വിവാദമായതോടെ സൗന്ദര്യ ചിത്രം പിൻവലിച്ച് തലയൂരി.
കുടിവെള്ളം പോലുമില്ലാതെ ചെന്നൈ നിവാസികൾ വലയുന്ന സമയം ഇത്തരം ചിത്രം പങ്കുവച്ച സൗന്ദര്യയെ വിമർശിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയത്. എന്നാൽ ചെയ്ത പ്രവർത്തി ശരിയല്ലെന്ന് മനസിലാക്കിയ സൗന്ദര്യ ചിത്രം പിൻവലിച്ച് ക്ഷമാപണം നടത്തുകയും ചെയ്തു.
എന്റെ അവധി ആഘോഷത്തിൽ നിന്നും പകർത്തി പങ്കുവച്ച ചിത്രങ്ങൾ പിൻവലിച്ചു. നമ്മൾ നേരിടുന്ന ജലക്ഷാമത്തിന്റെ ഗൗരവം മനസിലാക്കി. ചെറുപ്പം മുതൽ കുട്ടികൾക്ക് നൽകേണ്ട വ്യായാമത്തിന്റെ പ്രാധാന്യം പറയുവാനാണ് ഈ ചിത്രം പങ്കുവച്ചത്. സൗന്ദര്യ ട്വിറ്ററിൽ കുറിച്ചു.