കണ്ണൂര്‍ തയ്യില്‍ കടപ്പുറത്ത് അമ്മ ഒന്നര വയസുള്ള സ്വന്തം കുഞ്ഞിനെ കരിങ്കല്ലുകള്‍ക്കിടയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം കേരള മനസാക്ഷിയെ തെല്ലൊന്നുമല്ല ഞെട്ടിച്ചത്.
സ്വന്തം സുഖത്തിന് വേണ്ടി കുരുന്ന് ജീവനുകളെ ഇല്ലാതാക്കുന്ന ഇത്തരം പ്രവണതകള്‍ വര്‍ധിച്ചു വരുന്ന കാലത്ത് ടെലിവിഷന്‍ അവതാരികയായ അശ്വതി ശ്രീകാന്ത് കുറിച്ച വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്.
” പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം അമ്മ എന്ന് പറയുന്ന പരിപാടി നിര്‍ത്താറായി…! ആ വാക്ക് അര്‍ഹിക്കുന്നവര്‍ പ്രസവിച്ചവരാകണം എന്നുമില്ല..!’ എന്നായിരുന്നു അശ്വതിയുടെ വാക്കുകള്‍. ഈ വാക്കുകള്‍ ശരിവച്ച് നിരവധിയാളുകളാണ് പ്രതികരണവുമായി എത്തുന്നത്.
കാമുകനൊപ്പം ജീവിക്കാനാണ് 22കാരി ശരണ്യ മകന് വിഹാനെ കൊന്നത്. കൊലപാതകത്തിന് ശേഷം കുഞ്ഞിനെ കടല്‍ത്തീരത്ത് ഉപേക്ഷിക്കുകയായിരുന്നു.
പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയെന്ന് കള്ളക്കഥയുണ്ടാക്കുകയും ചെയ്തു. കേസില്‍ ശരണ്യയുടെ കാമുകനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.