വ്യത്യസ്ത അവതരണ ശൈലിയുമായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ അവതാരികയാണ് അശ്വതി ശ്രീകാന്ത്. ഇപ്പോഴിതാ മോശം കമന്റിട്ടയാള്‍ക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ് അശ്വതി.
നല്ല അന്തസുള്ള ആളാണ്! പ്രൊഫൈല്‍ ഫേക്ക് ആവാന്‍ സാധ്യത ഉണ്ട്. പ്രവാസിയായാല് കണ്ടു പിടിക്കാന്‍ പറ്റില്ലെന്നു വിചാരിച്ച് സ്ത്രീകളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വന്ന് എന്തും പറഞ്ഞു കളയും. സെക്ഷ്വല്‍ അബ്യുസ് ആണ് മെയിൻ.
ആ കമന്റ് ഇവിടെ പോസ്റ്റ് ചെയ്യാന്‍ എന്റെ മാന്യത അനുവദിക്കുന്നില്ല. റിപ്പോര്‍ട്ട് ചെയ്യാന്‍ പറ്റുമെങ്കില്‍ ചെയ്യണം എന്നു പറഞ്ഞുകൊണ്ടാണ് ഒരു പ്രൊഫൈല്‍ ലിങ്ക് സഹിതം അശ്വതി പങ്ക് വച്ചത്.
പിസി പുന്നക്കാത്തറയില് എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്നാണ് അശ്വതിക്കെതിരേ അധിക്ഷേപം ഉണ്ടായിരിക്കുന്നത്. അശ്വതിക്ക് പിന്തുണയുമായി നിരവധി ആളുകള്‍ ആണ് രംഗത്ത് വരുന്നത്.
നിയമം മാറാത്ത കാലത്തോളം ഇങ്ങനെയുള്ള മാനസിക രോഗികള്‍ക്ക് അവസാനം ഉണ്ടാവില്ല. ഒരു ഐഡി പോയാല്‍ വേറൊരെണ്ണവും ആയി വരുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.