അവതാരക,നടി എന്നീ നിലകളില്‍ മലയാളികള്‍ക്ക് സുപരിചിതയാണ് അശ്വതി ശ്രീകാന്ത്. ഫ്ളവേഴ്സ് ടിവിയിലെ കോമഡി നൈറ്റസ് എന്ന പ്രോഗ്രാമിലൂടെയാണ് അശ്വതി ശ്രദ്ധേയയായത്.
അവതാരകയായി തിളങ്ങിയ അശ്വതി ഇപ്പോള്‍ അഭിനയത്തിലും കഴിവ് തെളിയിച്ച് പ്രേക്ഷകപ്രീതി നേടിയെടുത്തു കഴിഞ്ഞു.
ഫ്ളവേഴ്സ് ചാനലിലെ തന്നെ ചക്കപ്പഴം എന്ന പരമ്പരയിലാണ് അശ്വതി അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ചക്കപ്പഴം ഇപ്പോള്‍ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട ഹാസ്യ പരമ്പരയായി മാറിക്കഴിഞ്ഞു.
ഇതോടൊപ്പം സോഷ്യല്‍ മീഡിയയിലും അശ്വതി സജീവമാണ്. താന്‍ രണ്ടാമതും അമ്മയാകാന്‍ പോകുന്നുവെന്ന സന്തോഷ വാര്‍ത്ത ഈ അടുത്തിടെയാണ് അശ്വതി ആരാധകരെ അറിയിച്ചത്.
മൂത്തമകള്‍ക്കും ഭര്‍ത്താവിനും ഒരുമിച്ച് ഒപ്പം നില്ക്കുന്ന ചിത്രത്തോടൊപ്പം മകളുടെ കൈയില്‍ സൂണ്‍ ടു ബീ സിസ്റ്റര്‍ എന്ന ഒരു ബോര്‍ഡ് പിടിച്ചുളള ഫോട്ടോയാണ് അശ്വതി പോസ്റ്റ് ചെയ്തത്.
സഹതാരങ്ങളും ആരാധകരും ഉള്‍പ്പടെ നിരവധി പേരാണ് അന്ന് ആശംസകള്‍ അറിയിച്ച് എത്തിയത്. ഇപ്പോഴിതാ മരത്തില്‍ തൂങ്ങി നില്ക്കുന്ന പച്ചമാങ്ങയും പിടിച്ചുകൊണ്ട് നില്ക്കുന്ന ഒരു ഫോട്ടോ അശ്വതി പോസ്റ്റ് ചെയ്തിരുന്നു.
ആ ചിത്രവും നിമിഷങ്ങള്‍ കൊണ്ട് വൈറലായിമാറിയിരുന്നു. എന്നാല്‍ ആ ചിത്രത്തിന് താഴെ മോശമായി കമന്റിടാനും ചിലരുണ്ടായിരുന്നു.
ആദ്യ പ്രസവം അല്ലല്ലോ രണ്ടാമത്തെ അല്ലേ ഇത്ര സഭവം ആക്കണ്ട കാര്യം ഇല്ല എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്.
ആദ്യത്തേത് സംഭവം ആക്കാന്‍ പറ്റിയില്ലാരുന്നു. എന്നായിരുന്നു അശ്വതി അയാള്‍ക്ക് കൊടുത്ത മറുപടി.
പ്രസവം കഴിയുന്ന വരെ റസ്റ്റ് എടുത്തൂടെ റിസ്ക് എടുക്കണോ എന്നായിരുന്നു മറ്റൊരാള്‍ കമന്റ് ചെയ്തത്. മാങ്ങ കഴിക്കുന്നത് ഒരു റിസ്ക് ആണോയെന്ന് അശ്വതി അയാള്‍ക്കും മറുപടി കൊടുത്തു.
ഒരുപാട് പേര് നല്ല കമന്റ്സും താരത്തിന് നല്‍കിയിട്ടുണ്ട്. അതേ സമയം താന്‍ ചക്കപ്പഴത്തില്‍ നിന്നും പിന്മാറുന്നു എന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ക്കും അശ്വതി മറുപടി നല്‍കിയിരുന്നു.