അടുത്തിടെ ഒരു പ്രമുഖ ചാനലിലെ ഏറെ പ്രേക്ഷകരുള്ള റിയാലിറ്റിഷോയില്‍ സന്തോഷ് പണ്ഡിറ്റ് അതിഥിയായി വന്നിരുന്നു. എന്നാല്‍ അവതാരകയും ചില നടിമാരും ചേര്‍ന്ന് സന്തോഷ് പണ്ഡിറ്റിനെ പരിഹസിച്ചത് സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനത്തിനു കാരണമായിരുന്നു.
നിരവധിപേരാണ് പരിപാടിയെ തള്ളിപ്പറഞ്ഞു കൊണ്ടും സന്തോഷിനെ പിന്തുണച്ചു കൊണ്ടും രംഗത്തു വന്നത്. ഇപ്പോഴിതാ പണ്ഡിറ്റിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് സീരിയല്‍ താരം അശ്വതി.
ആര്‍ക്കു വേണമെങ്കിലും വിമര്‍ശിക്കാമെന്നും പക്ഷേ അതുപറയുന്നതിന് ഒരു രീതിയുണ്ടെന്നും താരം പറഞ്ഞു. ഫേസ് ബുക്കില്‍ പോസ്റ്റിലാണ് അശ്വതി ഇങ്ങനെ കുറിച്ചത്.
അശ്വതിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…
ശ്രീ സന്തോഷ് പണ്ഡിറ്റിനെ ഒരു പരിപാടിയില്‍ കളിയാക്കി എന്ന വാര്‍ത്തയാണ് ഈ പോസ്റ്റിന് ആധാരം വളരെ പേരുകേട്ട ഒരു പ്രോഗ്രാമില്‍ ആണ് അദ്ദേഹത്തെ കളിയാക്കിയതായി വാര്‍ത്ത കണ്ടത്.
എന്നാല്‍ എന്റെ അറിവില്‍ ഏത് പ്രോഗ്രാമില്‍ അദ്ദേഹത്തെ വിളിക്കുമ്പോഴും വല്ലാതെ അപമാനിക്കുന്നത് കണ്ടിട്ടുണ്ട്. വിമര്‍ശനങ്ങള്‍ ആകാം, അറിയിക്കാം.
എന്നാല്‍ അത് പറയുന്നതിനും ഒരു രീതി ഉണ്ട്.പ്രത്യേകിച്ച് ലോകം മൊത്തം കാണുന്ന ഒരു ചാനലില്‍ വന്നിരുന്നുകൊണ്ട് ആകുമ്പോള്‍. അതിപ്പോ ആരെ ആണെങ്കിലും. എന്നാല്‍ ഇദ്ദേഹത്തെ ടാര്‍ജറ്റ് ചെയ്യുന്നത് പോലെയാണ് തോന്നുന്നത്.
ശ്രീ ഇളയരാജ സംഗീത സംവിധാനം ചെയ്ത ”പച്ചമലര്‍ പൂവ് ‘ എന്ന കിഴക്ക് വാസലിലെ ഗാനം മലയാളത്തില്‍ വന്നപ്പോള്‍ ”എന്തുപറഞ്ഞാലും നീ എന്റേതല്ലേ വാവേ” ആയി മാറി.
അതുപിന്നെ അദ്ദേഹത്തിന്റെ തന്നെ പാട്ടാണെന്ന് നമക്ക് തര്‍ക്കിക്കാം അല്ലെ . പക്ഷെ ഓരോ ഗാനങ്ങളും ഇരുന്ന് ശെരിക്കൊന്ന് കേട്ടാല്‍ ഏതൊക്കെ അറബി ഇംഗ്ളീഷ് പാട്ടുകളാണ് മലയാളം പാട്ടുകളായി നമ്മള് ആസ്വദിക്കുന്നത് എന്നത് കണ്ടുപിടിക്കാന്‍ പറ്റും.
സന്തോഷ് പണ്ഡിറ്റ് സിനിമകളും ഗാനങ്ങളും സൂപ്പര്‍ ആണെന്നൊന്നും ഞാന്‍ പറയില്ല.. പക്ഷെ അദ്ദേഹം സ്വന്തമായി എഴുതുന്നു, പാടുന്നു, സംവിധാനം ചെയ്യുന്നു, ഡാന്‍സ് ചെയ്യുന്നു വേറാര്‍ക്കും ഒരു ശല്യോം ഉണ്ടാക്കുന്നില്ല.. വിമര്‍ശിച്ചോളൂ പക്ഷെ കുത്തിക്കൊല്ലരുത്.