കൊച്ചി: മദ്യലഹരിയിൽ യുവാവ് കാറോടിച്ച് അപകടമുണ്ടാക്കിയ കേസിൽ യുവാവിനൊപ്പം ഉണ്ടായിരുന്ന സീരിയൽ നടിയുടെ വീട്ടിൽനിന്ന് എക്സൈസ് സംഘം കഞ്ചാവ് കണ്ടെടുത്തു.
സീരിയൽ നടി അശ്വതി ബാബുവിന്റെ കോട്ടുവള്ളി ഗാന്ധിനഗറിലുള്ള വീട്ടിൽനിന്നാണ് പറവൂർ എക്സൈസ് സംഘം അഞ്ചരഗ്രാം കഞ്ചാവ് കണ്ടെടുത്തത്. നടിക്കെതിരെ കേസെടുത്തു ജാമ്യത്തിൽ വിട്ടു.
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് 6.45നായിരുന്നു അശ്വതി ബാബുവും സുഹൃത്ത് നൗഫലും സഞ്ചരിച്ചിരുന്നു കാർ അപകടമുണ്ടാക്കിയത്. മദ്യലഹരിയിലായിരുന്ന നൗഫലാണ് കാർ ഓടിച്ചിരുന്നത്.
ആലുവ മുട്ടം മുതൽ തൃക്കാക്കരവരെയുള്ള യാത്രയിൽ ഒട്ടേറെ വാഹനങ്ങളിൽ ഈ കാർ തട്ടിയിരുന്നു. റോഡുവക്കിലെ പോസ്റ്റിൽ ഇടിച്ചാണ് നൗഫലിന്റെ കാർ ഒടുവിൽ നിന്നത്.