ഇല്ലാത്ത ഗര്‍ഭത്തിന്റെ ഉത്തരവാദിത്തം ആരോപിച്ച് ഗര്‍ഭം അലസിപ്പിക്കാന്‍ പണം തട്ടും ! പ്രഗ്നന്‍സി കിറ്റില്‍ കൃത്രിമം കാട്ടുന്നത് ഹാര്‍പിക് ഉപയോഗിച്ച്; ഹണിട്രാപ്പുകാരി അശ്വതിയ്‌ക്കെതിരേ പോലീസുകാരന്റെ പരാതി…

സാധാരണ പോലീസുകാര്‍ മുതല്‍ എസ്‌ഐമാരും സിഐമാരും ഉള്‍പ്പെടെയുള്ളവരെ ഹണിട്രാപ്പില്‍ കുടുക്കിയ കൊല്ലം അഞ്ചല്‍ സ്വദേശിനി അശ്വതിയ്‌ക്കെതിരേ ആദ്യമായി പരാതി നല്‍കി ഒരു പോലീസുകാരന്‍.

കൊല്ലത്തെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പരാതി നല്‍കിയതോടെ ഹണിട്രാപ്പില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയാണ് കേരളാ പൊലീസ്. നൂറിലേറെ പൊലീസുകാരുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന യുവതി തലസ്ഥാനത്തെ ഒരു എസ്ഐക്കെതിരെ ബലാത്സംഗ ആരോപണവുമായി രംഗത്തുവന്നതോടെയാണ് വിവാദ നായികയെപ്പറ്റി കേരളം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയത്.

വിശദമായ അന്വേഷണത്തില്‍ യുവതിയുടെ പ്രധാന ഇരകള്‍ പോലീസുകാരാണെന്നു തെളിഞ്ഞു. കാമറാമാന്‍, സിനിമാ സംവിധായകന്‍ എന്നിവരടക്കം തേന്‍കെണിയില്‍ കുടുങ്ങിയവരുടെ വിവരങ്ങള്‍ ഓരോ ദിവസവും പുറത്തുവന്നിരുന്നു.

എന്നാല്‍ നാണക്കേട് ഭയന്ന് ആരും പൊലീസില്‍ പരാതി നല്‍കിയില്ല. അവ്യക്തമായ പരാതികളില്‍ കേസെടുക്കാനും പോലീസിന് കഴിയുമായിരുന്നില്ല.

ഈ സാഹചര്യത്തിലാണ് യുവതിയുടെ ട്രാപ്പില്‍ പെട്ട പോലീസുകാരന്‍ തന്നെ കേസ് കൊടുത്തത്. ഇതോടെ പാങ്ങോട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

അശ്വതി അഭി അച്ചു, അശ്വതി അഞ്ചല്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന തട്ടിപ്പുകാരി ആറ് പേര്‍ക്കെതിരെ ബലാല്‍സംഗത്തിന് പരാതി കൊടുക്കുകയും തുടര്‍ന്ന് അവര്‍ക്കെതിരേ കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്.

വിജേഷ് എന്ന പൊലീസ് ഓഫീസറുടെ സഹോദരിയാണ് എന്ന് പറഞ്ഞാണ് ആദ്യം എസ്‌ഐമാരെയും സിഐമാരെയും കറക്കി വീഴ്ത്തിയത്.

അവര്‍ വീണെന്ന് ഉറപ്പായാല്‍ പിന്നെ സുരക്ഷിതമായ സ്ഥലം തെരഞ്ഞെടുത്ത് ലൈംഗികബന്ധത്തിലേര്‍പ്പെടുകയാണ് അടുത്തപടി. സ്വകാര്യ നിമിഷങ്ങള്‍ കാമറയില്‍ പകര്‍ത്തുന്നുണ്ടെന്ന് ഇരകള്‍ അറിയാറില്ല.

പിന്നീട് ഈ ദൃശ്യങ്ങളുപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് പതിവ്. കൊല്ലം റൂറല്‍ പൊലീസിലെ എസ്‌ഐയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തു എന്നാണ് പരാതി. ഫോണിലൂടെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ച് ഒരു ലക്ഷത്തോളം രൂപ പലപ്പോഴായി തട്ടിയെടുത്തു.

കൂടാതെ മാനസികമായും അല്ലാതെയും ഭീഷണിപ്പെടുത്തി സംഘര്‍ഷത്തിലാക്കുന്നുവെന്നും എസ്‌ഐ പരാതിയില്‍ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് യുവതി പൊലീസുകാരുമായി വ്യാപകമായി സൗഹൃദം സ്ഥാപിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കൂടുതല്‍ പൊലീസുകാരെ യുവതി കെണിയില്‍ വീഴ്ത്തിയതായി സംശയമുയരുന്നുണ്ട്. എസ്‌ഐ മുതല്‍ ഡിഐജി വരെ റാങ്കിലുള്ള ഉദ്യോഗസ്ഥരെ വരെ യുവതി സൗഹൃദം സ്ഥാപിച്ച് പണം തട്ടിയതായി വാര്‍ത്തകളുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടില്ലെന്നാണ് വിവരം.

കാര്യങ്ങള്‍ തന്റെ കൈയ്യിലാണെന്ന് ഉറപ്പായാല്‍ പിന്നെ ആദ്യം ചെയ്യുക ഗര്‍ഭിണിയാണെന്ന നുണ തട്ടിവിടുകയാണ്. ഇരയുമായുള്ള ഫോണ്‍ സംഭാഷണമോ, വോയ്‌സ് മെസേജോ വലിയ തെളിവായി മാറുകയും ചെയ്യും.

അപ്പോള്‍ താനാണോ ഉത്തരവാദി എന്ന് അറിയാത്ത ഇര ഗര്‍ഭിണിയാണ് എന്ന വാദം തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു. ഇതോടെ പ്രഗ്നന്‍സി കിറ്റുമായി അശ്വതി റെഡി. ടൊയ്‌ലറ്റിലേക്ക് കയറി ചുവന്ന അടയാളവുമായി വരുന്നു എന്നാണ് ആരോപണം. ഹാര്‍പിക് ഉപയോഗിച്ചാണ് ചുവന്ന അടയാളം വരുത്തുന്നത്.

ഇതിന് പുറമേ തന്റെ കൂട്ടാളിയായ മറ്റൊരു യുവതിയുടെ സഹായത്തോടെ തെറ്റായ പ്രഗ്നന്‍സി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതായും ആരോപണം ഉണ്ട്.

ഇത്തരത്തില്‍ കള്ള റിപ്പോര്‍ട്ട് ഉപയോഗിച്ചും പോലീസുകാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്നുണ്ട്. പലരുടെയും കുടുംബം ഇവര്‍ കാരണം കുട്ടിച്ചോറായതായാണ് വിവരം.

അബോര്‍ഷന് വേണ്ടി പണം വാങ്ങിയെടുക്കലാണ് അശ്വതിയുടെ പരിപാടി. പണം തട്ടാന്‍ ഇത് പിന്നീട് ഒരുഹോബി തന്നെയാക്കി മാറ്റി. ഇത്തരത്തില്‍ ലക്ഷങ്ങള്‍ സമ്പാദിച്ചു.

ഇരകള്‍ ആരെങ്കിലും ഫോണ്‍ എടുക്കാതിരുന്നാലോ, ബ്ലോക്ക് ചെയ്താലോ, പിന്നെ വാട്‌സാപ്പിലൂടെയും മറ്റും നിരന്തരം പുലഭ്യം വിളിയാണ്. പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് അസഭ്യം പറയും. അങ്ങനെ സൈ്വര്യംകെടുത്തുന്നു.

രണ്ട് ഐപിഎസ് ഓഫീസര്‍മാരുമായി ബന്ധമുള്ളതായി ആരോപണമുണ്ടെങ്കിലും വ്യക്തമായ തെളിവുകള്‍ ഇല്ല. എന്നാല്‍, 100 ഓളം പൊലീസുകാരെ ഇത്തരത്തില്‍ ഹണി ട്രാപ്പില്‍ കുടുക്കിയിരിക്കുകയാണ്. തങ്ങളുടെ പേരുവിവരം പുറത്തുവരാന്‍ മറ്റുചില ഉദ്യോഗസ്ഥരെ കൂടി കെണിയില്‍ പെടുത്തിയതായും സൂചനയുണ്ട്.

യുവതിയുടെ കെണിയില്‍ കുടുങ്ങിയ ചില ഉദ്യോഗസ്ഥര്‍ ലക്ഷങ്ങള്‍ കൊടുത്താണ് കേസില്‍ പെടാതെ രക്ഷപെട്ടിരിക്കുന്നത്. ചിലരാകട്ടെ ഇവരുടെ ഭീഷണിയാല്‍ ആത്മഹത്യയുടെ വക്കിലുമാണ്.

മലബാറിലെ ഒരു എസ്ഐ ആത്മഹത്യാ കുറിപ്പെഴുതുക പോലും ചെയ്തു. പലരും കുടുംബത്തെ ഓര്‍ത്താണ് ഇവര്‍ക്കെതിരെ പരാതി കൊടുക്കാതിരിക്കുന്നത്.

ഫേസ്ബുക്കിലൂടെ അടുത്തുകൂടിയാണ് ഇവര്‍ പൊലീസുകാരെ കെണിയിലാക്കുന്നത്. ഉദ്യോഗസ്ഥരുമായി അടുത്തു കൂടിയ ശേഷം പഞ്ചാരക്കെണിയില്‍ വീഴ്ത്തി കിടപ്പറയില്‍ എത്തിക്കുകയാണ് ശൈലി.

തുടര്‍ന്ന് ഗര്‍ഭിണിയാണെന്ന് വരുത്താന്‍ പ്രെഗ്‌നന്‍സി ടെസ്റ്റിങ് കിറ്റുമായി എത്തി വ്യാജഗര്‍ഭ കഥ സൃഷ്ടിക്കും. പിന്നീട് പലതും പറഞ്ഞ് ഗര്‍ഭം അലസിപ്പിക്കാനും കുടുംബത്തില്‍ പറയുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് യുവതി പണം തട്ടുന്നത്.

ഈ യുവതിക്ക് സഹായിയായി ഒപ്പം നില്‍ക്കാന്‍ ഒരു നഴ്സും സന്തത സഹചാരിയായ യുവാവുമുണ്ട്. ഇവര്‍ ചേര്‍ന്നാണ് പലപ്പോഴും തട്ടിപ്പുകള്‍ നടത്തുന്നത്.

നിരവധി സിനിമാക്കാരും ഇവരുടെ കെണിയില്‍ വീണിട്ടുണ്ട്. കേരള സര്‍വകലാശാല ജീവനക്കാരിയെന്ന വ്യാജേനയും തട്ടിപ്പ് നടത്തിയതായി വിവരമുണ്ട്. എന്തായാലും ഇപ്പോള്‍ കേസെടുത്ത സ്ഥിതിയ്ക്ക് ഇവരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന.

Related posts

Leave a Comment